പരീക്ഷാ അപേക്ഷ
Thursday, September 18, 2025 9:48 PM IST
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ( 2024 പ്രവേശനം എഫ്വൈയുജിപി) നാലു വർഷ ബിരുദ പ്രോഗ്രാം നവംബർ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ മൂന്ന് വരെയും 255 രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 23 മുതൽ ലഭ്യമാകും.
പരീക്ഷ
രണ്ടാം വർഷ (2023 പ്രവേശനം) ഇന്റഗ്രേറ്റഡ് ബിപിഇഎസ്, (2017 മുതൽ 2022 വരെ പ്രവേശനം) ഇന്റഗ്രേറ്റഡ് ബിപിഎഡ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 27ന് തുടങ്ങും.
സർവകലാശാലാ നിയമ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) എൽഎൽഎം നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 27ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ ( ഐഇടി ) ഒന്നാം സെമസ്റ്റർ (2019 സ്കീം 2019 മുതൽ 2023 വരെ പ്രവേശനം, 2024 സ്കീം 2024 പ്രവേശനം) ബിടെക് നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ എട്ട് വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ്, എംഎ ഹിന്ദി (2022, 2023 പ്രവേശനം) ഏപ്രിൽ 2025, (2020, 2021 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരി ച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ്) ബിടിഎ ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( സിബിസിഎസ്എസ് എസ്ഡിഇ 2020, 2021 പ്രവേശനം ) എംഎ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എംഎസ്സി ജ്യോഗ്രഫി, എംഎ ഹിസ്റ്ററി ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ എംകോം ഏപ്രിൽ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.