തി​ള​ങ്ങി വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ; ഇ​ന്ത്യ 365ന് ​പു​റ​ത്ത്
Saturday, March 6, 2021 11:52 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ൽ മി​ക​ച്ച ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​ർ നേ​ടി ഇ​ന്ത്യ. 160 റ​ണ്‍​സി​ന്‍റെ ലീ​ഡാ​ണ് ടീം ​നേ​ടി​യ​ത്.​ എ​ന്നാ​ൽ അ​ർ​ഹ​മാ​യ സെ​ഞ്ചു​റി നേ​ടാ​ൻ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​ന് സാ​ധി​ച്ചി​ല്ല. സു​ന്ദ​ർ 96ൽ ​നി​ൽ​ക്ക​വെ അ​വ​സാ​ന മൂ​ന്ന് വി​ക്ക​റ്റും ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യി.

അ​ക്സ​ർ പ​ട്ടേ​ലു​മാ​യി ചേ​ർ​ന്ന് 106 റ​ണ്‍​സ് നേ​ടി​യ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ ഇ​ന്ത്യ​യെ 365 റ​ണ്‍​സി​ലേ​ക്ക് എ​ത്തി​ച്ച്. 43 റ​ണ്‍​സ് നേ​ടി​യ അ​ക്സ​ർ പ​ട്ടേ​ൽ റ​ണ്ണൗ​ട്ടാ​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത ഓ​വ​റി​ൽ ഇ​ഷാ​ന്തി​നെ​യും മു​ഹ​മ്മ​ദ് സി​റാ​ജി​നെ​യും പു​റ​ത്താ​ക്കി ബെ​ൻ സ്റ്റോ​ക്സ് ഇ​ന്ത്യ​യെ ഓ​ൾ​ഔ​ട്ടാ​ക്കി.

സ്റ്റോ​ക്സ് നാ​ലും ജെ​യിം​സ് ആ​ന്‍​ഡേ​ഴ്സ​ണ്‍ മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി. ജാ​ക്ക് ലീ​ഷ് ര​ണ്ട് വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.