ആലിസൻ ലിവർപൂളിനെ രക്ഷിച്ചു; യുണൈറ്റഡിനെതിരെ സമനില
Monday, January 18, 2021 4:53 AM IST
ലി​വ​ർ​പൂ​ൾ: ആ​ൻ​ഫീ​ൽ​ഡി​ൽ ലി​വ​ർ​പൂ​ളി​നെ വീ​ഴ്ത്താ​ൻ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് സാ​ധി​ച്ചി​ല്ല. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ ക​രു​ത്ത​ർ ഏ​റ്റു​മു​ട്ടി​യ മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു.

മി​ക​ച്ച സേ​വു​ക​ളു​മാ​യി ഗോ​ൾ​കീ​പ്പ​ർ ആ​ലി​സ​നാ​ണു ലി​വ​ർ​പൂ​ളി​നു സ​മ​നി​ല സ​മ്മാ​നി​ച്ച​ത്. 74-ാം മി​നി​റ്റി​ൽ ബ്രൂ​ണോ​യു​ടെ ഷോ​ട്ട് ആ​ലി​സ​ന്‍റെ ഗം​ഭീ​ര സേ​വി​ൽ ഗോ​ളി​ൽ നി​ന്ന് അ​ക​ന്നു. പോ​ഗ്ബ​യു​ടെ പ​വ​ർ​ഫു​ൾ ഷോ​ട്ടും അ​ലി​സ​ൺ ഒ​റ്റ​യ്ക്ക് നി​ന്നു ത​ടു​ത്തു.

ഈ ​സ​മ​നി​ല മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ ലീ​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ത​ന്നെ നി​ല​നി​ർ​ത്തും. 37 പോ​യി​ന്‍റാ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ഉ​ള്ള​ത്. 34 പോ​യി​ന്‍റു​ള്ള ലി​വ​ർ​പൂ​ൾ നാ​ലാം സ്ഥാ​ന​ത്താ​ണ് ഉ​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------