ലൈ​ഫ് മി​ഷ​ൻ ക്ര​മ​ക്കേ​ട്: സി​ബി​ഐ അ​ന്വേ​ഷ​ണം ത​ട​യാ​ൻ ഓ​ർ​ഡി​ന​ൻ​സ് നീ​ക്ക​മെ​ന്ന് ചെ​ന്നി​ത്ത​ല
Tuesday, September 29, 2020 3:12 PM IST
തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ ക്ര​മ​ക്കേ​ടി​ൽ സ​ർ​ക്കാ​രി​ന്‍റെ മു​ഖം ര​ക്ഷി​ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഓ​ർ​ഡി​ന​ൻ​സ് നീ​ക്കം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു.

നി​യ​മ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ കൈ​യി​ൽ ഓ​ർ​ഡി​ന​ൻ​സി​നാ​യു​ള്ള ഫ​യ​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​നീ​ക്ക​ത്തി​നെ​തി​രേ ഗ​വ​ർ​ണ​റെ കാ​ണും. നീ​ക്കം ന​ട​പ്പാ​ക്കി​യാ​ൽ കേ​ര​ള ച​രി​ത്ര​ത്തി​ൽ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന ക​റു​ത്ത അ​ധ്യാ​യ​മാ​യി​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സി​ബി​ഐ അ​ന്വേ​ഷ​ണം വ​ന്ന​പ്പോ​ൾ കു​ടു​ങ്ങു​മെ​ന്ന ഭീ​തി​യി​ലാ​ണ് പു​തി​യ നീ​ക്കം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കൊ​ള്ള​ക്കാ​രെ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​പേ​ക്ഷി​ച്ച തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.