ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യി; മ​ക​നു പി​ന്നാ​ലെ പി​താ​വി​ന്‍റെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ടു​ത്തു
Saturday, September 26, 2020 5:23 PM IST
തി​രൂ​ര​ങ്ങാ​ടി: മ​ല​പ്പു​റം വേ​ങ്ങ​ര ബാ​ക്കി​യ​ത്ത് ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​വു​ങ്ങ​ൽ ഇ​സ്മാ​യി​ലി​ന്‍റെ (36) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഇ​സ്മാ​യി​ലി​നൊ​പ്പം ഒ​ഴു​ക്കി​ൽ​പ്പെ​ട്ട മ​ക​ൻ ആ​റു​വ​യ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ഷ​മ്മ​ലി​ന്‍റെ മൃ​ത​ദേ​ഹം നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മൂ​ത്ത​മ​ക​ൻ ഷാ​നി​ബി​നെ (9) ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു.

ഇ​ന്ന​ലെ​യാ​ണ് പി​താ​വും ര​ണ്ടു മ​ക്ക​ളും ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ക​ട​ലു​ണ്ടി​പ്പു​ഴ​യി​ലെ ക​ക്കാ​ട് ബാ​ക്കി​ക്ക​യം റെ​ഗു​ലേ​റ്റ​റി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റെ​ഗു​ലേ​റ്റ​റി​ന് സ​മീ​പം പു​ഴ​യി​ൽ ന​ല്ല ഒ​ഴു​ക്കു​ള്ള ഭാ​ഗ​ത്താ​ണ് ഇ​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​ഹ​ളം​കേ​ട്ട് പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​ക്കൂ​ടി ഒ​രു​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​സ്മാ​യി​ലി​നെ​യും ഷ​മ്മ​ലി​നെ​യും ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​ബു​ദാ​ബി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​സ്മാ​യി​ൽ അ​വ​ധി​ക​ഴി​ഞ്ഞ് ഡി​സം​ബ​റി​ൽ മ​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. റെ​ഗു​ലേ​റ്റ​റി​ന് സ​മീ​പം പു​ഴ​യോ​ര​ത്ത് പ​ണി​ത പു​തി​യ വീ​ട്ടി​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ഇ​സ്മാ​യി​ൽ താ​മ​സം തു​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.