ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യെ നി​ശ​ബ്ദ​മാ​ക്കു​ന്ന​ത് തു​ട​രു​ന്നു: രാ​ഹു​ൽ ഗാ​ന്ധി
Monday, September 21, 2020 1:34 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യെ നി​ശ​ബ്ദ​മാ​ക്കു​ന്ന​ത് തു​ട​രു​ന്നെ​ന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചു. യു​എ​സി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ സോ​ണി​യ ഗാ​ന്ധി​ക്കൊ​പ്പ​മു​ള്ള രാ​ഹു​ൽ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്.

നി​ശ​ബ്ദ​മാ​ക്കു​ന്ന​തി​ലൂ​ടെ​യും എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​ലൂ​ടെ​യും കാ​ർ​ഷി​ക ക​രി​നി​യ​മം സം​ബ​ന്ധി​ച്ച ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്കു നേ​രെ ക​ണ്ണ​ട‍​യ്ക്കു​ക​യാ​ണ്.‌ ഈ ‘​സ​ർ​വ​ജ്ഞ​ൻ’ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ധാ​ർ​ഷ്ട്യം രാ​ജ്യ​മെ​മ്പാ​ടും സാ​മ്പ​ത്തി​ക ദു​ര​ന്തം വ​രു​ത്തി​യെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എ​ള​മ​രം ക​രീം, കെ.​കെ രാ​ഗേ​ഷ് എ​ന്നി​വ​രു​ൾ‌​പ്പെ​ടെ ഇ​ന്ന​ലെ പ്ര​തി​ഷേ​ധി​ച്ച എ​ട്ട് പേ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. തൃ​ണ​മൂ​ൽ എം​പി ഡെ​റി​ക് ഒ​ബ്രി​യ​ൻ, സ​ഞ്ജ​യ് സിം​ഗ്, രാ​ജു സ​ത​വ, രി​പു​ൻ ബോ​റ, ദോ​ള സെ​ൻ, സെ​യ്ദ് ന​സി​ർ ഹ​സൈ​ൻ എ​ന്നി​വ​രാ​ണ് സ​സ്പെ​ൻ​ഷ​ൻ നേ​രി​ട്ട മ​റ്റു​ള്ള​വ​ർ‌.

പാ​ർ​ല​മെ​ന്‍റി​ന്‍റെ 256 ാം ച​ട്ട പ്ര​കാ​രം പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മ​ര​ളീ​ധ​ര​നാ​ണ് ഇ​വ​ർ​ക്കെ​തി​രാ​യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​മേ​യം ശ​ബ്ദ​വോ​ട്ടോ​ടെ സ​ഭ പാ​സാ​ക്കി. ഇ​തി​നു പി​ന്നാ​ലെ എ​ട്ട് അം​ഗ​ങ്ങ​ളെ എ​ട്ട് ദി​വ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​താ​യി രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.