യു​എ​ഇ കോ​ൺ​സു​ലേ​റ്റ് വ​ഴി ഭ​ക്ഷ​ണ പാ​ക്ക​റ്റ് വി​ത​ര​ണം; മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന് നോ​ട്ടീ​സ്
Thursday, August 13, 2020 4:43 PM IST
തി​രു​വ​ന​ന്ത​പു​രം: യു​എ​ഇ കോ​ൺ​സു​ലേ​റ്റ് മു​ഖേ​ന ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ കെ.​ടി.​ജ​ലീ​ലി​ന് ലോ​കാ​യു​ക്ത​യു​ടെ നോ​ട്ടീ​സ്. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് ലോ​കാ​യു​ക്ത നോ​ട്ടീ​സ് അ​യ​ച്ച​ത്. സം​ഭ​വ​ത്തി​ൽ ച​ട്ട​ലം​ഘ​ന​വും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ന​ട​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം.

മ​ന്ത്രി​യെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ കാ​ര​ണം ബോ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്. യു​എ​ഇ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ലു​മാ​യി ന​ട​ത്തി​യ ആ​ശ​യ വി​നി​മ​യ​ത്തി​ന്‍റെ പ​ക​ർ​പ്പും ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ലോ​കാ​യു​ക്ത ഉ​ത്ത​ര​വി​ട്ടു. ഈ ​മാ​സം 27ന് ​മു​മ്പ് മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് രോ​ഹി​ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യു​ടെ മേ​ലാ​ണ് ന​ട​പ​ടി. റം​സാ​ൻ കി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്‌​തി​രി​ക്കു​ന്ന​ത്. ച​ട്ട​ലം​ഘ​നം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ലോ​കാ​യു​ക്ത നോ​ട്ടീ​സ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.