തോ​ട്ടം മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
Sunday, August 9, 2020 11:24 AM IST
രാ​ജ​മ​ല: തോ​ട്ടം മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തോ​ട്ടം മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ക​ന്പ​നി സ​ഹാ​യം ന​ൽ​കു​ന്നു​ണ്ടാ​കും. എ​ന്നാ​ൽ സ​ർ​ക്കാ​രി​ന് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​ത് കൂ​ടി ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പെ​ട്ടി​മു​ടി​യിൽ എ​ത്തി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

മു​ഖ്യ​മ​ന്ത്രി പെ​ട്ടി​മു​ടി സ​ന്ദ​ർ​ശി​ക്കു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹം ഇ​തു​വ​രെ അ​തി​ന് ത​യാ​റാ​യി​ട്ടി​ല്ല. നാ​ല് ല​യ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്കാ​ണ് ഈ ​ദു​ര​ന്തം ഉ​ണ്ടാ​യ​ത്. ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി അ​റി​യാ​വു​ന്ന പ​ല​രും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.