വ​യ​നാ​ട്ടി​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ 11 പേ​ർ​ക്കു കോ​വി​ഡ്; 17 പേ​ർകൂ​ടി പോ​സി​റ്റീ​വ്
Tuesday, August 4, 2020 6:24 PM IST
വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ൽ 17 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. ഒ​ന്പ​തു പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 737 ആ​യി. ഇ​തി​ൽ 354 പേ​ർ രോ​ഗ മു​ക്ത​രാ​യി. ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ൽ 382 പേ​രാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്. 366 പേ​ർ ജി​ല്ല​യി​ലും 16 പേ​ർ ഇ​ത​ര ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

വാ​ളാ​ട് സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള ആ​ലാ​റ്റി​ൽ പു​ല​ച്ചി​ക്കു​നി ആ​ദി​വാ​സി കോ​ള​നി​യി​ലെ 11 പേ​ർ (5 കു​ട്ടി​ക​ള​ട​ക്കം 7 സ്ത്രീ​ക​ളും 4 പു​രു​ഷ·ാ​രും), ഒ​രു വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​നി (9), ര​ണ്ട് പ​ന​മ​രം സ്വ​ദേ​ശി​നി​ക​ൾ (37, 3), കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള പ​ന​മ​രം വാ​രാ​ന്പ​റ്റ സ്വ​ദേ​ശി​നി (36), ബ​ത്തേ​രി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള ചെ​ത​ല​യം സ്വ​ദേ​ശി (49), കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക (31) എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ:

വ​യ​നാ​ട് ജി​ല്ല​യി​ലെ മു​ള്ള​ൻ​കൊ​ല്ലി (4), തൊ​ണ്ട​ർ​നാ​ട് (27), പൊ​രു​ന്ന​ന്നൂ​ർ (3,29), പൂ​താ​ടി(31), നൂ​ൽ​പ്പു​ഴ(26), മീ​ന​ങ്ങാ​ടി (42), വെ​ള്ള​മു​ണ്ട (25) സ്വ​ദേ​ശി​ക​ളും ഒ​രു ചെ​ർ​പ്പു​ള​ശ്ശേ​രി (29) സ്വ​ദേ​ശി​യു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ർ​ജ് ആ​യ​ത്.

173 പേ​ർ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ൽ:

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ 173 പേ​രാ​ണ് പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. 167 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2875 പേ​ർ. ചൊ​വ്വാ​ഴ്ച വ​ന്ന 35 പേ​ർ ഉ​ൾ​പ്പെ​ടെ 411 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ​നി​ന്ന് 733 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 23745 സാ​ന്പി​ളു​ക​ളി​ൽ 22400 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 21680 നെ​ഗ​റ്റീ​വും 737 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.