കല്യാണി പ്രിയദര്ശന് ഇന്‍ഡ്റോയലിന്റെ ബ്രാന്‍ഡ് അംബാസഡര്‍
Monday, July 14, 2025 11:36 PM IST
കൊച്ചി: ഫര്‍ണിച്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍ മേഖലയിലെ പ്രമുഖരായ ഇന്‍ഡ്റോയലിന്റെ ബ്രാന്‍ഡ് അംബാസഡറായി ദക്ഷിണേന്ത്യന്‍ നടി കല്യാണി പ്രിയദര്ശന്.
കമ്പനിയുടെ ആസ്ഥാനത്ത് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് ചെയര്‍മാനുമായ സുഗതന് ജനാര്ദനന്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റെജി ജോര്‍ജ്, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ പി.ആര്. രാജേഷ്, ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ആദര്‍ശ് ചന്ദ്രന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ട് ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രങ്ങൾ തമിഴ്നാട്ടിലെ തെങ്കാശിയിലും തിരുവനന്തപുരത്തെ കിന്‍ഫ്ര പാര്‍ക്കിലും ഇന്ഡ്റോയലിന്റേതായുണ്ട്.
സമകാലിക ലിവിംഗ് സ്പെയ്സുകള്‍, കാലാതീതമായ ഇന്റീരിയറുകള്‍, സ്മാര്‍ട്ട് കിച്ചണുകള്‍, മോഡേണ്‍ ഡിസൈന്‍, കൃത്യതയുള്ള എന്‍ജിനിയറിംഗ്, ഉപഭോക്താവിന് മുന്‍ഗണന എന്നിവയിൽ ഇന്ഡ്റോയല് മുന്നിലാണ്.