സിറിയയിൽ വംശീയ വിഭാഗങ്ങൾ ഏറ്റുമുട്ടി; 43 മരണം
Tuesday, July 15, 2025 12:14 AM IST
ഡമാസ്കസ്: സിറിയയിൽ ബെദൂയിൻ സുന്നി ഗോത്രവും ദ്രൂസ് ന്യൂനപക്ഷവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 43 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഞായറാഴ്ച തെക്കൻ സിറിയയിലെ സുവെയ്ദ നഗരത്തിനടുത്തായിരുന്നു സംഘർഷം.
ദ്രൂസ് വിഭാഗത്തിൽപ്പെട്ട ഒരു വ്യാപാരി ഡമാസ്കസിലേക്കുള്ള യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോകപ്പെട്ടതാണ് സംഘർഷത്തിന ു കാരണമെന്നു പറയുന്നു. ഞായറാഴ്ച സുവെയ്ദ നഗരത്തിനടുത്ത് ബെദൂയിനുകൾ പാർക്കുന്ന അൽ മഖ്വാസ് പ്രദേശം ദ്രൂസ് പോരാളികൾ വളഞ്ഞു പിടിച്ചെടുത്തു. ഇതിനു പിന്നാലെ സുവെയ്ദ നഗരം ഉൾപ്പെടുന്ന സുവെയ്ദ പ്രവിശ്യയിൽ ദ്രൂസുകളെ ലക്ഷ്യമിട്ട് വ്യാപക ആക്രമണമുണ്ടായി. സിറിയൻ സർക്കാർ പ്രശ്നബാധിത പ്രദേശങ്ങളിൽ സേനയെ വിന്യസിച്ചു.
രണ്ടു കുട്ടികളടക്കം 27 ദ്രൂസുകൾ, പത്ത് ബെദൂയിനുകൾ, സിറിയൻ സുരക്ഷാ സേനയിലെ പത്ത് അംഗങ്ങൾ എന്നിവരാണു കൊല്ലപ്പെട്ടത്.
ഷിയാ മുസ്ലിംകളിൽ തനത് വിശ്വാസരീതികളും സംസ്കാരവുമുള്ള വിഭാഗമാണ് ദ്രൂസുകൾ.