അ​ടൂ​ര്‍: മൂ​ന്ന് ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍. അ​ടൂ​ര്‍ കോ​ട്ട​മു​ക​ള്‍ മി​നി ജം​ഗ്ഷ​നി​ല്‍ സ​ഫീ​ര്‍ മ​ന്‍​സി​ല്‍ മു​ഹ​മ്മ​ദ് സാ​ബി​റി​നെ​യാ​ണ് (20) അ​ടൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് കോ​ട്ട​മു​ക​ള്‍ ഭാ​ഗ​ത്താ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഒ​രാ​ള്‍​ക്ക് കൈ​വ​ശം വ​യ്ക്കാ​ന്‍ അ​നു​മ​തി​യു​ള്ള ക​ഞ്ചാ​വ് മാ​ത്രം മു​ഹ​മ്മ​ദ് സാ​ബി​റി​ന്‍റെ കൈ​വ​ശ​ത്തു​ള്ളൂ എ​ന്ന​തി​നാ​ല്‍ കേ​സെ​ടു​ത്ത ശേ​ഷം ഇ​യാ​ള്‍​ക്ക് സ്റ്റേ​ഷ​ന്‍ ജാ​മ്യം ന​ല്‍​കി പോ​ലീ​സ് വി​ട്ട​യ​ച്ചു.