അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 36 ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ട്
Thursday, July 16, 2020 7:38 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 36 ല​ക്ഷ​വും പി​ന്നി​ട്ട് കു​തി​ക്കു​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 36,15,991 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

രോ​ഗ​ത്തേ​ത്തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 1,40,105 ആ​യി. 16,45,712 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ഇ​വി​ടെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന 10 സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്.

രോ​ഗ​ബാ​ധി​ത​ർ ന്യൂ​യോ​ർ​ക്ക്- 4,30,277, ക​ലി​ഫോ​ർ​ണി​യ- 3,55,279, ഫ്ളോ​റി​ഡ- 3,01,810, ടെ​ക്സ​സ്- 2,97,260, ന്യൂ​ജ​ഴ്സി- 1,82,094, ഇ​ല്ലി​നോ​യി​സ്- 1,57,825, അ​രി​സോ​ണ- 1,31,354, ജോ​ർ​ജി​യ- 1,27,834, മ​സാ​ച്യു​സെ​റ്റ്സ്- 1,12,347, പെ​ൻ​സി​ൽ​വാ​നി​യ- 1,02,361.

മേ​ൽ​പ​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ൽ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​വ​ർ ന്യൂ​യോ​ർ​ക്ക്- 32,495, ക​ലി​ഫോ​ർ​ണി​യ- 7,361, ഫ്ളോ​റി​ഡ- 4,521, ടെ​ക്സ​സ്-3,590 , ന്യൂ​ജ​ഴ്സി- 15,705, ഇ​ല്ലി​നോ​യി​സ്- 7,427, അ​രി​സോ​ണ- 2,434, ജോ​ർ​ജി​യ- 3,091, മ​സാ​ച്യു​സെ​റ്റ്സ്- 8,368, പെ​ൻ​സി​ൽ​വാ​നി​യ-7,023.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.