ഗ്ര​നാ​ഡ​യേ​യും കീ​ഴ​ട​ക്കി; കി​രീ​ട​ത്തോ​ട് ഒ​രു​പ​ടി കൂ​ടി അ​ടു​ത്ത് റ​യ​ല്‍
Tuesday, July 14, 2020 8:17 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ ഗ്ര​നാ​ഡ​യ്ക്കെ​തി​രെ ജ​യ​വു​മാ​യി കീ​രി​ട​ത്തോ​ട് ഒ​രു​പ​ടി കൂ​ടി അ​ടു​ത്ത് റ​യ​ല്‍ മാ​ഡ്രി​ഡ്. ഗ്ര​നാ​ഡ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് റ​യ​ൽ കീ​ഴ​ട​ക്കി. ഫെ​ർ​ലാ​ൻ​ഡ് മെ​ൻ​ഡി​യും(10), ക​രീം ബെ​ൻ​സി​മ​യും(16) റ​യ​ലി​നാ​യി ഗോ​ൾ​നേ​ടി. ഡാ​ർ​വി​ൻ മാ​കി​സ്(50) ആ​ണ് ഗ്ര​നാ​ഡ​യു​ടെ ആ​ശ്വാ​സ ഗോ​ൾ അ​ടി​ച്ച​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വെ​ച്ച ലീ​ഗ് പു​ന​രാ​രം​ഭി​ച്ച​ശേ​ഷം റ​യ​ല്‍ നേ​ടു​ന്ന തു​ട​ര്‍​ച്ച​യാ​യ ഒ​മ്പ​താം ജ​യ​മാ​ണി​ത്. ജ​യ​ത്തോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ബാ​ഴ്സ​ലോ​ണ​ക്ക് മേ​ല്‍ റ​യ​ലി​ന് നാ​ലു പോ​യി​ന്‍റി​ന്‍റെ ലീ​ഡാ​യി. നി​ല​വി​ല്‍ 36 ക​ളി​ക​ളി​ല്‍ 83 പോ​യി​ന്‍റാ​ണ് റ​യ​ലി​നു​ള്ള​ത്. ബാ​ഴ്സ​ക്ക് 36 ക​ളി​ക​ളി​ല്‍ 79 പോ​യി​ന്‍റു​ണ്ട്.

ലീ​ഗി​ല്‍ ഇ​നി ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. അ​ത്ഭു​ത​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ല്‍ ക​ഴി​ഞ്ഞ മൂ​ന്ന് സീ​സ​ണി​ലെ ആ​ദ്യ കി​രീ​ടം റ​യ​ലി​ന് സ്വ​ന്ത​മാ​വും. വ്യാ​ഴാ​ഴ്ച വി​യ്യാ​റ​യ​ലി​നെ​തി​രെ​യാ​ണ് റ​യ​ലി​ന്‍റെ അ​ടു​ത്ത ക​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.