സ്വ​പ്ന സു​രേ​ഷി​ന്‍റെ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്: പോ​ലീ​സ് അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Saturday, July 11, 2020 7:52 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട സ്വ​പ്ന സു​രേ​ഷ് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് വ​ഴി ഐ​ടി വ​കു​പ്പി​ൽ ജോ​ലി​തേ​ടി​യ സം​ഭ​വം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ത് അ​ന്വേ​ഷി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ‌ നി​ല​വി​ൽ എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ഇ​തി​ൽ കേ​ര​ളാ പോ​ലീ​സ​ല്ല മ​റ്റു​കാ​ര്യ​ങ്ങ​ൾ ചെ​യ്യേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.