എ​യിം​സി​ൽ കോ​വി​ഡ് ബാ​ധി​ച്ചു യു​വ​തി മ​രി​ച്ചു: ബ​ന്ധു​ക്ക​ൾ​ക്ക് ന​ൽ​കി​യ​ത് മ​റ്റൊ​രു മൃ​ത​ദേ​ഹം
Wednesday, July 8, 2020 10:50 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ട്രൂ​മ കെ​യ​ർ സെ​ന്‍റ​റി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച യു​വ​തി​ക​ളു​ടെ മൃ​ത​ദേ​ഹം പ​ര​സ്പ​രം മാ​റി ബ​ന്ധു​ക്ക​ൾ​ക്കു ന​ൽ​കി. എ​യിം​സ് ട്രൂ​മ കെ​യ​ർ അ​ധി​കൃ​ത​രു​ടെ അ​ശ്ര​ദ്ധ കാ​ര​ണം മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ൽ പെ​ട്ട യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ഹി​ന്ദു കു​ടും​ബ​ത്തി​ന് അ​വ​രു​ടെ മ​ക​ളു​ടേ​താ​ണെ​ന്ന പേ​രി​ൽ ന​ൽ​കു​ക​യും അ​വ​ർ അ​ത് ദ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ന​സ്റീ​ൻ (യ​ഥാ​ർ​ഥ പേ​ര​ല്ല) എ​ന്ന യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച മൃ​ത​ദേ​ഹം അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കാ​യി കൊ​ണ്ടു പോ​ക​വേ മ​ക്ക​ൾ​ക്ക് അ​മ്മ​യു​ടെ മു​ഖം കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് മാ​റി​പ്പോ​യ വി​വ​രം അ​റി​യു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ന​സ്റീ​ൻ മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് അ​റി​യി​പ്പു ല​ഭി​ക്കു​ന്ന​ത്. സ​ഹോ​ദ​രി​യു​ടെ മു​ഖം കാ​ണ​ണ​മെ​ന്ന് ന​സ്റീ​ന്‍റെ സ​ഹോ​ദ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ക​ബ​റ​ട​ക്കു​ന്ന സ്ഥ​ല​ത്തു​വ​ച്ച​ല്ലാ​തെ മൂ​ടി​പ്പൊ​തി​ഞ്ഞ മൃ​ത​ദേ​ഹം തു​റ​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്.

ഉ​ച്ച​യോ​ടെ പ്ലാ​സ്റ്റി​ക്കി​ൽ മൂ​ടി​പ്പൊ​തി​ഞ്ഞ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. ക​ബ​റ​ട​ക്കു​ന്ന​തി​ന് മു​ൻ​പാ​യി അ​മ്മ​യു​ടെ മു​ഖം കാ​ണ​ണ​മെ​ന്ന് ന​സ്റീ​ന്‍റെ കു​ട്ടി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഡ​ൽ​ഹി ഗേ​റ്റി​ലെ ശ്മ​ശാ​ന​ത്തി​ലെ അ​ധി​കൃ​ത​ർ​ക്ക് 500 രൂ​പ ന​ൽ​കി​യാ​ൽ മാ​ത്ര​മേ മു​ഖം കാ​ണി​ക്കൂ എ​ന്നാ​ണ് ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്.

ഒ​ടു​വി​ൽ 500 രൂ​പ ന​ൽ​കാ​ൻ ത​യാ​റാ​യ​തോ​ടെ മൃത​ദേ​ഹ​ത്തെ മൂ​ടി​പ്പൊ​തി​ഞ്ഞി​രു​ന്ന പ്ലാ​സ്റ്റി​ക് അ​ഴി​ച്ചു മാ​റ്റി. അ​പ്പോ​ഴാ​ണ് അ​ത് ന​സ്റീ​ന്‍റെ മൃ​ത​ദേ​ഹം അ​ല്ലെ​ന്നു തി​രി​ച്ച​റി​യു​ന്ന​ത്. ആ​ര​തി (യ​ഥാ​ർ​ഥ പേ​ര​ല്ല) എ​ന്ന യു​വ​തി​യു​ടേ​താ​യി​രു​ന്നു മൃ​ത​ദേ​ഹം. അ​ബ​ന്ധം പ​റ്റി​യ​താ​ണെ​ന്നും ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ യ​ഥാ​ർ​ഥ മൃ​ത​ദേ​ഹം എ​ത്തി​ക്കാ​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു നി​ന്നി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. വീ​ണ്ടും എ​യിം​സി​ലെ ട്രൂ​മ സെ​ന്‍റ​റി​ലെ​ത്തി​യ​പ്പോ​ൾ ന​സ്റീ​ന്‍റെ മൃ​ത​ദേ​ഹം മാ​റി ല​ഭി​ച്ച ഹി​ന്ദു കു​ടും​ബം അ​ത് അ​വ​രു​ടെ മ​ക​ളു​ടേ​താ​ണെ​ന്ന് ക​രു​തി അ​പ്പോ​ഴേ​ക്കും അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ദ​ഹി​പ്പി​ച്ചി​രു​ന്നു. പ​ഞ്ചാ​ബി ബാ​ഗ് ശ്മ​ശാ​ന​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. എ​ന്നാ​ൽ, അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ത്തി ദ​ഹി​പ്പി​ച്ച​ത് ത​ങ്ങ​ളു​ടെ മ​ക​ളു​ടെ മൃ​ത​ദേ​ഹം അ​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ അ​വ​രും അ​ങ്ക​ലാ​പ്പി​ലാ​യി.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു മോ​ർ​ച്ച​റി ജീ​വ​ന​ക്കാ​ര​നെ സ​സ്പെ​ന്‍റു ചെ​യ്യു​ക​യും ഒ​രാ​ളെ ജോ​ലി​യി​ൽ നി​ന്നു പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് എ​യിം​സ് ട്രൂ​മ കെ​യ​ർ അ​ധി​കൃ​ത​ർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.