കോ​വി​ഡി​നെ പ്ര​തി​രോ​ധി​ച്ച​തി​ന് ഉ​ത്ത​ര​കൊ​റി​യ​യെ പ്ര​ശം​സി​ച്ച് കിം ​ജോം​ഗ് ഉ​ൻ
Saturday, July 4, 2020 4:14 AM IST
സി​യൂ​ൾ: കോ​വി​ഡി​നെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ച്ച​തി​ൽ ഉ​ത്ത​ര കൊ​റി​യ​യെ പ്ര​ശം​സി​ച്ച് ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ൻ. രാ​ജ്യ​ത്തിന്‍റേ​ത് തി​ള​ങ്ങു​ന്ന വി​ജ​യ​മെ​ന്നാ​യി​രു​ന്നു കി​മ്മി​ന്‍റെ പ്ര​തി​ക​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

രാ​ജ്യ​ത്തി​നു പു​റ​മേ​നി​ന്നും കോ​വി​ഡ് ക​ട​ന്നു​വ​രു​ന്ന​ത് പൂ​ർ​ണ്ണ​മാ​യും ത​ട​യാ​ൻ സാ​ധി​ച്ചു. ഭ​ര​ണ​കൂ​ട​ത്തി​നൊ​പ്പം നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച ജ​ന​ങ്ങ​ളും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ രാ​ജ്യ​ത്തി​ന് ക​രു​ത്താ​യി- കിം ​പ​റ​ഞ്ഞു.

അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ഭീ​ഷ​ണി തു​ട​രു​ന്ന​തി​നാ​ൽ പ​ര​മാ​വ​ധി ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും കിം ​കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.