പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന ബോ​ളി​വു​ഡ് ചി​ത്രം സ​ർ​സ​മീ​ൻ ടീ​സ​ർ എ​ത്തി. ക​ജോ​ൾ നാ​യി​ക​യാ​കു​ന്ന സി​നി​മ​യി​ൽ സെ​യ്ഫ് അ​ലി​ഖാ​ന്‍റെ മ​ക​ൻ ഇ​ബ്രാ​ഹിം അ​ലി ഖാ​ൻ വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്നു. ഇ​ബ്രാ​ഹി​മി​ന്‍റെ ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​ണി​ത്.

ജൂ​ലൈ 25ന് ​ജി​യോ ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ ചി​ത്രം റി​ലീ​സ് ചെ​യ്യും. ന​ട​ൻ ബൊ​മ​ൻ ഇ​റാ​നി​യു​ടെ മ​ക​ൻ ക​യോ​സ് ഇ​റാ​നി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​ര​ൺ ജോ​ഹ​ർ ആ​ണ് നി​ർ​മാ​ണം.



സൗ​മി​ൽ ശു​ക്ല​യും അ​രു​ൺ സിം​ഗും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ. പൃ​ഥ്വി​രാ​ജ് അ​ഭി​ന​യി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ബോ​ളി​വു​ഡ് ചി​ത്രം കൂ​ടി​യാ​ണി​ത്.