സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​യ ജാ​ന​കി vs സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ​യും സി​നി​മ​യു​ടെ ടൈ​റ്റി​ലി​ൽ വ​ന്നി​രി​ക്കു​ന്ന ജാ​ന​കി എ​ന്ന പേ​ര് മാ​റ്റ​ണ​മെ​ന്ന സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് നി​ര്‍​ദേ​ശ​ത്തി​നെ​തി​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് സി​നി​മാ​സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം.

സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ട്രേ​ഡ് യൂ​ണി​യ​ന്‍ സം​ഘ​ട​ന​യാ​യ ഫെ​ഫ്ക, താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ, നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യാ​ണ്‌ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ കോം​പ്ലെ​ക്‌​സി​ലെ റീ​ജി​യ​ണ​ല്‍ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ലാ​ണ് സ​മ​രം.

സി​നി​മാ താ​ര​ങ്ങ​ളും നി​ര്‍​മാ​താ​ക്ക​ളും സം​വി​ധാ​യ​ക​രും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രും പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ര്‍ പ്ര​തീ​കാ​ത്മ​ക​മാ​യി ക​ത്രി​ക​ക​ള്‍ കു​പ്പ​ത്തൊ​ട്ടി​യി​ല്‍ നി​ക്ഷേ​പി​ച്ചു.

ക​ലാ​കാ​ര​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തെ മാ​നി​ക്കാ​ത്ത എ​ല്ലാ ക​ത്രി​ക​ക​ളും ചെ​ന്നെ​ത്താ​ന്‍ പോ​കു​ന്ന സ്ഥ​ലം കു​പ്പ​ത്തൊ​ട്ടി​യാ​ണെ​ന്ന് ഫെ​ഫ്ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ്ര​ഖ്യാ​പി​ച്ചു. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സ്റ്റാ​ര്‍​ട്ട്, ആ​ക്ഷ​ന്‍, നോ ​ക​ട്ട് എ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ക​ത്രി​ക​ക​ള്‍ കു​പ്പ​ത്തൊ​ട്ടി​യി​ലി​ട്ടു.

സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ നീ​തി നി​ഷേ​ധ​ത്തി​നെ​തി​രേ പോ​രാ​ടു​ക, അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കു​ക എ​ന്നീ പ്ല​ക്കാ​ര്‍​ഡു​ക​ള്‍ ഉ​യ​ര്‍​ത്തി​യാ​യി​രു​ന്നു പ്ര​ക​ട​നം.