"ഇത് ചാറ്റിംഗ് സമയം' മമ്മൂക്കയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
Tuesday, July 1, 2025 10:24 AM IST
നടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മൊബൈലിൽ നോക്കി റിലാക്സ്ഡ് ആയിരിക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാനാകുക.
മമ്മൂട്ടിയുടെ സുഹൃത്ത് നാസിർ മുഹമ്മദ് ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാണ്. ‘നത്തിംഗ് സീരിയസ്, ഇറ്റ്സ് ജസ്റ്റ് എ ചാറ്റ് ടൈം’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.
നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജും ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്. ആരോഗ്യപരമായ ചില കാരണങ്ങളാൽ സിനിമയിൽ നിന്നും അൽപം ഇടവേള എടുത്തിരിക്കുന്ന മെഗാ സ്റ്റാര്‍ തിരിച്ചെത്താൻ മലയാള സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്.
മഹേഷ് നാരായണന്റെ ‘പേട്രിയോറ്റ്’ ആണ് താരത്തിന്റെ നിലവിലെ പ്രോജക്ട്. ചെന്നൈയിൽ വിശ്രമത്തിലാണ് താരം ഇപ്പോൾ.