ജീവനക്കാരുടെ സര്‍ക്കാര്‍ ക്ഷേമം അട്ടിമറിച്ചു: എന്‍ജിഒ അസോ.
1571955
Tuesday, July 1, 2025 7:36 AM IST
താമരശേരി: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണവും ക്ഷാമബത്തയും സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണെന്ന് എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി പറഞ്ഞു. എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ താമരശേരി താലൂക്ക് ഓഫീസിന് മുന്പില് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് പ്രസിഡന്റ് പി.അരുണ്‍ അധ്യക്ഷനായി. സെറ്റോ ജില്ലാ ചെയര്മാന് സിജു കെ. നായര്‍, കെ. അജിത് കുമാര്‍, കെ.ഫവാസ്, ബി.സി. സാജേഷ്, കെ.കെ. ഷൈജേഷ്, കെ. സുധീര, സി.ബിനീഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷേധ പ്രകടനത്തിന് കെ. അബ്ദുള്‍ റഹീം, പി.വി. സന്ദീഷ്, പി. ഉണ്ണികണ്ണന്, ഷാബി പെരുവയല്‍ കെ.ആയിഷകുട്ടി, പി. ഷമീര്‍ എന്നിവര്‍ നേതൃത്വം നല്കി.