ബ്രെത്തലൈസർ ചതിച്ചു..! കെഎസ്ആർടിസി ഡ്രൈവർക്ക് ഡ്യൂട്ടി നിഷേധിച്ചതിൽ പ്രതിഷേധം
1571904
Tuesday, July 1, 2025 6:51 AM IST
പൂവാർ: മദ്യപിക്കാത്തഡ്രൈവർ മദ്യപിച്ചതായി ബ്രെത്തലൈ സർ. ഡ്യൂട്ടി നിഷേധിച്ച് അധികൃതർ. കെഎസ്ആർടി പൂവാർ ഡിപ്പോയിൽ ബ്രെത്തലൈസറിനെതിരെ പ്രതിഷേധം.
ജീവിതത്തിൽ ഇന്നുവരെ മദ്യപിക്കാത്ത ഡ്രൈവർ മദ്യപിച്ചതായി ബ്രെത്തലൈസറിൽ നടത്തിയ പരിശോധനയിൽ തെറ്റായി തെളിഞ്ഞതിനെതിരായാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ 8:30ന് പൂവാർ ഡിപ്പോയിൽ ഡ്യൂട്ടി ചെയ്യാനെത്തിയ ബദർ ഡ്രൈവർ കെ.ആർ. സ്റ്റാലിൻ രവിക്കാണ് പരിശോ ധന വിനയായത്. പരിശോധനയിൽ തെളിഞ്ഞതു ത്തെറ്റാണെങ്കിലും ഡ്യൂട്ടിയിൽനിന്നു മാറ്റി നിർത്തിയതാണു ജീവനക്കാരുടെ പ്രതിഷേധത്തിനിടയാക്കിയത്. രാവിലെ സ്റ്റാലിൻ വന്നയുടനെ അദർ ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റൽ നടത്തിയ ബ്രെത്തലൈസർ ടെസ്റ്റിൽ ഒന്പതു പോയിന്റ് തെളിഞ്ഞു.
എന്നാൽ ഇതുവരെ മദ്യപിച്ചിട്ടില്ലാത്ത സ്റ്റാലിൽ ഇതിനെ ചോദ്യം ചെയ്തു. തുടർന്നു വീണ്ടും നടത്തിയ ടെസ്റ്റിൽ സീറോ റീഡിംഗ് കാണിക്കുകയായിരുന്നു. എന്നാൽ ചീഫ് ഓഫീസറുടെ നിർദേശപ്രകാരം ആദ്യം ഒരു പ്രാവശ്യം ഊതിയതു മാത്രമേ പരിഗണിക്കൂവെന്നു പറഞ്ഞ ഉദ്യോഗസ്ഥൻ എടിഒയുടെ നിർദേശപ്രകാരം ഡ്യൂട്ടി തടഞ്ഞുവച്ചു. ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലാത്ത തന്നെ ഒരു മദ്യപാനി എന്ന് മുദ്രകുത്തി സമൂഹത്തിൽ നാണം കെടുത്തുന്നതിനെതിരെ രവി ഡിപ്പോയുടെ മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കു കയായിരുന്നു.
പിന്നാലെ ഡ്രൈവർക്കു പിന്തുണയുമായി കെഎസ് ആർടിസി ട്രേഡ് യൂണിയൻ സംഘടനകളായ ബിഎംഎസ്, ഐ എൻടിയുസി, സിഐടിയു ഉൾപ്പെടെയുള്ള സംഘടകൾ പൂവാർ ഡിപ്പോയിൽ കുത്തിയിരുപ്പ് സമരം സംഘടിപ്പിച്ചു. തുടർന്ന് 12 മണിയോടെ എടിഒ സജിതിന്റെ നിർദേശപ്രകാരം തുടർ നടപടികളിൽനിന്നും ഒഴിവാക്കി സ്റ്റാൻലിനു മറ്റൊരു ഡ്യൂട്ടി തരപ്പെടുത്തി നൽകുകയായിരുന്നു.
സ്വന്തം ലേഖകൻ