എ​സ്എ​സ്എ​ൽ​സിക്ക് റിക്കാർഡ് വിജയം; 98.82 ശതമാനം പേർ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യർ
Tuesday, June 30, 2020 2:52 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ത്ത​വ​ണ​ത്തെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് റി​ക്കാ​ർ​ഡ് വി​ജ​യം. 98.82 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് യോ​ഗ്യ​ത നേ​ടി. പ​രീ​ക്ഷ എ​ഴു​തി​യ 422092 വി​ദ്യാ​ർ​ഥി​ക​ളി​ൽ 4,17,101 കു​ട്ടി​ക​ളാ​ണ് ഇ​ത്ത​വ​ണ വി​ജ​യി​ച്ച​ത്. മോ​ഡ​റേ​ഷ​ൻ ന​ൽ​കി​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 0.71 ശ​ത​മാ​നം വി​ജ​യം ഇ​ത്ത​വ​ണ ഉ​ണ്ടാ​യി. 41906 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് ല​ഭി​ച്ചു. എ​ല്ലാ വി​ഷ​യ​ത്ത​ലും എ​പ്ല​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​യി. 4572 വ​ർ​ധ​ന പേ​രു​ടെ വ​ർ​ധ​ന​യാ​ണ് എ ​പ്ല​സി​ൽ ഉ​ണ്ടാ​യ​ത്.

പ്രൈ​വ​റ്റാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ 1,770 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 1,356 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​. 76.61% ആ​ണ് വി​ജ​യ​ശ​ത​മാ​നം.

പ​ത്ത​നം​തി​ട്ട‍​യാ​ണ് വി​ജ​യ​ശ​ത​മാ​നം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള റ​വ​ന്യൂ ജി​ല്ല. ഇ​വി​ടെ 99.71 ശ​ത​മാ​നം കു​ട്ടി​ക​ളും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു യോ​ഗ്യ​ത നേ​ടി. വ​യ​നാ​ട് ആ​ണ് വി​ജ​യ​ശ​ത​മാ​നം കു​റ​വു​ള്ള റ​വ​ന്യൂ ജി​ല്ല. 95.04 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ വി​ജ​യം.

കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ല്‍ എ ​പ്ല​സ് ല​ഭി​ച്ച വി​ദ്യാ​ഭ്യാ​സ ജി​ല്ല‌ മ​ല​പ്പു​റ​മാ​ണ്. 2,736 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് എ ​പ്ല​സ് ല​ഭി​ച്ച​ത്.

പ​രീ​ക്ഷാ ഫ​ലം സ​ര്‍​ക്കാ​ർ വെ​ബ്സൈ​റ്റു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വി​വി​ധ വെ​ബ് സൈ​റ്റു​ക​ളി​ലും പി​ആ​ര്‍​ഡി ലൈ​വ് ആ​പ്പി​ലും ല​ഭ്യ​മാ​ണ്.

http://keralapareekshabhavan.in, http://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in, www.sietkerala.gov.in എ​ന്നീ പോ​ർ​ട്ട​ൽ വ​ഴി​യും സ​ഫ​ലം 2020 മൊ​ബൈ​ൽ ആ​പ് വ​ഴി​യും ഫ​ല​മ​റി​യാം.

കൂ​ടാ​തെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ മൊ​ബൈ​ൽ ആ​പ്പാ​യ പി​ആ​ർ​ഡി ലൈ​വി​ൽ ല​ഭി​ക്കും. പ്ര​ഖ്യാ​പ​നം ന​ട​ന്നാ​ലു​ട​ൻ ഫ​ലം പി​ആ​ർ​ഡി ലൈ​വി​ൽ ല​ഭ്യ​മാ​കും. ഹോം ​പേ​ജി​ലെ ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ ന​ൽ​കി​യാ​ൽ വി​ശ​ദ​മാ​യ ഫ​ല​മ​റി​യാം. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലും ആ​പ് സ്റ്റോ​റി​ലും​നി​ന്ന് പി​ആ ർ​ഡി ലൈ​വ് (prd live) ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.