നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക് കോ​വി​ഡി​ല്ല
Saturday, May 30, 2020 2:43 PM IST
ത​ല​ശേ​രി: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച കോ​ഴി​ക്കോ​ട് അ​ഴി​യൂ​ർ സ്വ​ദേ​ശി ഹാ​ഷി​മി​ന്‍റെ സ്ര​വ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്. ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ ഹാ​ഷീം വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍​വെ​ച്ചാ​ണ് മ​രി​ച്ച​ത്.

നി​രീ​ക്ഷ​ണ​ത്തി​ലെ​ന്ന കാ​ര്യം മ​റ​ച്ചു​വ​ച്ചാ​ണ് ഹാ​ഷി​മി​നെ ബ​ന്ധു​ക്ക​ൾ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ​ത് ആ​രോ​ഗ്യ​വ​കു​പ്പും അ​റി​ഞ്ഞി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്ന് ഹാ​ഷി​മു​മാ​യി ഇ​ട​പെ​ട്ട ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.