301 ഔട്ട്‌ലെറ്റുകൾ, 576 ബാ​റുകൾ, 291 ബി​യ​ർ-​വൈ​ൻ പാ​ർ​ല​റുകൾ; മ​ദ്യ​വി​ൽ​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ൽ
Wednesday, May 27, 2020 4:27 PM IST
തി​രു​വ​ന​ന്ത​പു​രം: 301 ബെ​വ്കോ ഔട്ട്‌ലെ​റ്റു​ക​ൾ, 576 ബാ​ർ ഹോ​ട്ട​ലു​ക​ൾ, 299 ബി​യ​ർ-​വൈ​ൻ പാ​ർ​ല​റു​ക​ൾ എ​ന്നി​വ വ​ഴി മ​ദ്യം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ മ​ദ്യ​വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്നും പൂ​ർ​ണ​മാ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​കും മ​ദ്യ​വി​ത​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

612 ബാ​ർ ഹോ​ട്ട​ലു​ക​ളി​ൽ 576 ബാ​ർ ഹോ​ട്ട​ലു​ക​ളാ​ണ് മ​ദ്യം വി​ൽ​ക്കാ​ൻ സ​മ്മ​തി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ർ​ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് മ​ദ്യം ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. 360 ബി​യ​ർ-​വൈ​ൻ ഷോ​പ്പു​ക​ളി​ൽ 291 എ​ണ്ണം വ​ഴി വി​ൽ​പ്പ​ന ന​ട​ക്കും. ഇ​വി​ടെ വി​ദേ​ശ​മ​ദ്യ വി​ൽ​പ്പ​ന​യു​ണ്ടാ​കി​ല്ല.

ഒ​രി​ക്ക​ൽ ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ പി​ന്നെ നാ​ലു ദി​വ​സ​ത്തേ​ക്ക് ആ ​ന​ന്പ​റി​ൽ ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് പ​ത്തു വ​രെ​യാ​ണ് ബു​ക്കിം​ഗ്. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് വി​ൽ​പ്പ​ന. ടോ​ക്ക​ണ്‍ ല​ഭി​ച്ച​വ​ർ മാ​ത്ര​മ കൗ​ണ്ട​റി​ന് അ​ടു​ത്ത് വ​രാ​ൻ പാ​ടു​ള്ളൂ. മ​റ്റാ​രും വ​രാ​ൻ അ​വി​ടെ വ​രാ​ൻ പാ​ടി​ല്ല. ക്യൂ​വി​ൽ അ​ഞ്ചു​പേ​രി​ൽ കൂ​ടു​ത​ൽ പാ​ടി​ല്ലെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

29 ക​ന്പ​നി​ക​ളാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ നി​ർ​മി​ക്കാ​ൻ അ​പേ​ക്ഷി​ച്ച​ത്. ഇ​തി​ൽ​നി​ന്ന് അ​ഞ്ചു ക​ന്പ​നി​ക​ളെ ഷോ​ർ​ട്ട്ലി​സ്റ്റ് ചെ​യ്ത് ഫെ​യ​ർ​കോ​ഡ് ക​ന്പ​നി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഫെ​യ​ർ​കോ​ഡ് ആ​ണ് ഏ​റ്റ​വും കു​റ​വ് തു​ക ക്വോ​ട്ട് ചെ​യ്ത​ത്. വീ​ടു​ക​ളി​ൽ മ​ദ്യം എ​ത്തി​ക്കു​ക സ​ർ​ക്കാ​ർ ന​യ​മ​ല്ല. ക​ഴി​യു​ന്ന​ത്ര ആ​ളു​ക​ൾ മ​ദ്യം വാ​ങ്ങ​രു​തെ​ന്നാ​ണ് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.