അ​ഫ്ഗാ​ൻ 2,000 താ​ലി​ബാ​ൻ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്നു
Tuesday, May 26, 2020 7:08 AM IST
കാ​ബൂ​ൾ: അ​ഫ്ഗാ​ൻ സ​ർ​ക്കാ​ർ 2,000 താ​ലി​ബാ​ൻ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്നു. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗാ​നി​യു​ടെ വ​ക്താ​വ് അ​റി​യി​ച്ചു. സ​മാ​ധാ​ന ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് താ​ലി​ബാ​ൻ ത​ട​വു​കാ​രെ വി​ട്ട​യ​ക്കു​ന്ന​തെ​ന്നും അ​തി​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

താ​ലി​ബാ​നു​മാ​യി സ​മാ​ധാ​ന ച​ർ​ച്ച​ക്ക് ത​യ്യാ​റാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ, ഈ​ദു​ൽ ഫി​ത​ർ പ്ര​മാ​ണി​ച്ച് താ​ലി​ബാ​ന്‍റെ മൂ​ന്ന് ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​നം സ​ർ​ക്കാ​ർ സ്വാ​ഗ​തം ചെ​യ്തി​രു​ന്നു. ഇ​രു​പ​ക്ഷ​ത്തു​മു​ള്ള ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടു​ന്ന ക​രാ​റി​ൽ അ​മേ​രി​ക്ക​യും താ​ലി​ബാ​നും ഫെ​ബ്രു​വ​രി​യി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്നു.

1,000 അ​ഫ്ഗാ​ൻ സൈ​നി​ക​രെ മോ​ചി​പ്പി​ച്ചാ​ൽ 5,000 താ​ലി​ബാ​ൻ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി താ​ലി​ബാ​ൻ 300 സൈ​നി​ക​രെ​യും സ​ർ​ക്കാ​ർ 1000 താ​ലി​ബാ​ൻ ത​ട​വു​കാ​രെ​യും മോ​ചി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.