യു​വ​തി പാ​മ്പു ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം: ഭ​ർ​ത്താ​വി​നെ ചോ​ദ്യം ചെ​യ്യും
Sunday, May 24, 2020 11:48 AM IST
അ​ഞ്ച​ൽ: കൊ​ല്ലം അ​ഞ്ച​ലി​ൽ യു​വ​തി ര​ണ്ടു ത​വ​ണ പാ​മ്പ് ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്യും. ഉ​ത്ര​യു​ടെ ഭ​ർ​ത്താ​വ് സൂ​ര​ജി​നെ ഡി​വൈ​എ​സ്പി അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ചോ​ദ്യം ചെ​യ്യു​ക. ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​രി​ച്ച ഉ​ത്ര​യു​ടെ വീ​ട്ടി​ല്‍ നി​ന്നു ശ​നി​യാ​ഴ്ച തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു.

അ​ഞ്ച​ല്‍ ഏ​റം സ്വ​ദേ​ശി​യാ​യ ഉ​ത്ര​യെ മേ​യ് ഏ​ഴി​നാ​ണ് കി​ട​പ്പു മു​റി​യി​ൽ പാ​മ്പു ക​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശീ​തീ​ക​രി​ച്ച മു​റി​യു​ടെ ജ​നാ​ല​യും ക​ത​കും അ​ട​ച്ചി​രു​ന്നി​ട്ടും പാ​മ്പ് എ​ങ്ങ​നെ അ​ക​ത്തു ക​യ​റി എ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ സം​ശ​യം. മാ​ത്ര​മ​ല്ല മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ ഉ​ത്ര​യ​ക്ക് ഭ​ര്‍​ത്താ​വ് സൂ​ര​ജി​ന്‍റെ അ​ടൂ​ര്‍ പ​റ​ക്കോ​ട്ടെ വീ​ട്ടി​ല്‍​വെ​ച്ചും പാ​മ്പ് ക​ടി​യേ​റ്റി​രു​ന്നു.

യു​വ​തി​ക്ക് തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു ത​വ​ണ പാ​മ്പ് ക​ടി​യേ​റ്റ​തി​ന് പി​ന്നി​ല്‍ ഭ​ര്‍​ത്താ​വാ​ണെ​ന്ന് ആ​രോ​പി​ച്ച് ര​ക്ഷി​താ​ക്ക​ള്‍ കൊ​ല്ലം റൂ​റ​ല്‍ എ​സ്പി​ക്ക് പ​രാ​തി ന​ൽ‌​കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു റൂ​റ​ല്‍ എ​സ്പി അ​ന്വേ​ഷി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ എ​സ്പി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം, മ​ര​ണ​ത്തി​ല്‍ വീ​ട്ടു​കാ​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സൂ​ര​ജും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.