അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ 16.66 ല​ക്ഷം
Sunday, May 24, 2020 8:42 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 21,902 പേ​ർ​ക്ക്് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. 1,036 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. 16,66,801 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 98,683 പേ​ർ ഇ​തു​വ​രെ മ​രി​ച്ചു. 4,46,874 പേ​ർ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​പ്പോ​ൾ 11,21,244 രോ​ഗി​ക​ൾ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രും മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള ന്യൂ​യോ​ർ​ക്കി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,69,656. മ​ര​ണം 29,112. നി​ല​വി​ൽ 2,77,030 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ന്യൂ​ജേ​ഴ്സി​യി​ൽ മ​ര​ണം 11,083. രോ​ഗം ബാ​ധി​ച്ച​വ​ർ 154,713. ചി​കി​ത്സ​യി​ലു​ള്ള​വ​ർ 132,201. ഇ​ല്ലി​നോ​യി​സി​ൽ മ​ര​ണം 4,790. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 1,07,796. ചി​കി​ത്സ​യി​ലു​ള്ള​വ​ർ 99,653. കാ​ലി​ഫോ​ണി​യ​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 92,535. മ​ര​ണം 3,759. നി​ല​വി​ൽ 71,646 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലാ​ണ്.

മ​സാ​ച്യൂ​സെ​റ്റ്സി​ൽ ആ​കെ മ​ര​ണം 6,304. രോ​ഗം ബാ​ധി​ച്ച​വ​ർ 91,662. ഇ​വി​ടെ 52,809 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലു​ണ്ട്. പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 71,136 ആ​യി ഉ​യ​ർ​ന്നു. 5,143 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 26,473 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ടെ​ക്സ​സി​ൽ രോ​ഗ​ബാ​ധി​ത​ർ 55,458. മ​ര​ണം 1,527. ചി​കി​ത്സ​യി​ലു​ള്ള​വ​ർ 21,464. മി​ഷി​ഗ​ണി​ൽ മ​ര​ണം 5,223. രോ​ഗം ബാ​ധി​ച്ച​വ​ർ 54,365. ചി​കി​ത്സ​യി​ലു​ള്ള​വ​ർ 15,974.

ഫ്ളോ​റി​ഡ​യി​ൽ ആ​കെ രോ​ഗ​ബാ​ധി​ത​ർ 50,127. മ​ര​ണം 2,233. മെ​രി​ലാ​ൻ​ഡി​ൽ രോ​ഗം​ബാ​ധി​ച്ച​വ​ർ 45,495. മ​ര​ണം 2,243. ജോ​ർ​ജി​യ​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 42,242 . മ​ര​ണം 1,822. ആ​ശു​പ​ത്രി​യി​ലു​ള്ള​വ​ർ 38,977. ക​ണ​ക്ടി​ക്ക​ട്ടി​ൽ രോ​ഗം ബാ​ധി​ച്ച​വ​ർ 40,022. മ​ര​ണം 3,675. ലൂ​യി​സി​യാ​ന​യി​ൽ ഇ​തു​വ​രെ 37,040 പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി. 2,689 പേ​ർ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.