ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ 52.96 ല​ക്ഷം ക​ട​ന്നു; മ​ര​ണം 3.39 ല​ക്ഷ​വും പി​ന്നി​ട്ടു
Saturday, May 23, 2020 4:58 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 52.96 ല​ക്ഷ​വും പി​ന്നി​ട്ട് മു​ന്നോ​ട്ട് കു​തി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 52,96,944 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. 3,39,362 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തു​വ​രെ 21,49,571 പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,06,453 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ലോ​ക​ത്താ​ക​മാ​നം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 5,189 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

കോ​വി​ഡ് ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച അ​മേ​രി​ക്ക​യി​ൽ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 16.44 ല​ക്ഷം ക​ട​ന്നു. 23,164 പേ​ർ​ക്കാ​ണ് ഇ​വി​ടെ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 16,44,061 ആ​യി ഉ​യ​ർ​ന്നു. 97,608 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തു​വ​രെ 3,96,880 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്.

അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് ബ്രി​ട്ട​നി​ലാ​ണ്. 36,393 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 2,54,195 പേ​ർ​ക്കാ​ണ് ബ്രി​ട്ട​നി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​റ്റ​ലി​യി​ൽ 32,616 പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. 2,28,658 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

കൂ​ടു​ത​ൽ പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ൾ ചുവടെ:-
(രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം, ബ്രാ​യ്ക്ക​റ്റി​ൽ മ​ര​ണ​സം​ഖ്യ)

റ​ഷ്യ-3,26,448 (3,249), ബ്ര​സീ​ൽ-3,30,890 (21,048), സ്പെ​യി​ൻ-2,81,904 (28,628), ഫ്രാ​ൻ​സ്-1,82,219 (28,289), ജ​ർ​മ​നി- 1,79,713 (8,352), തു​ർ​ക്കി - 1,54,500 (4,276), ഇ​റാ​ൻ - 1,31,652 (7,300), പെ​റു - 1,11,698 (3,244), കാ​ന​ഡ - 82,420 (6,245)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.