രാ​ജ്യ​ത്ത് ഇ​ന്ന് നാല് കോ​വി​ഡ് മ​ര​ണം കൂ​ടി: മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 500 ക​ട​ന്നു
Saturday, April 4, 2020 1:59 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ്-19 ബാ​ധി​ച്ച് നാല് പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 72 ആ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏ​റ്റ​വും കു​ടു​ത​ൽ പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ക​ർ​ണാ​ട​ക, തമിഴ്നാട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ന് കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മ​ധ്യ​പ്ര​ദേ​ശി​ൽ എ​ട്ട് പേ​രും ക​ർ​ണാ​ട​ക​യി​ൽ നാ​ല് പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചി​രു​ന്നു. രാ​ജ​സ്ഥാ​നി​ലെ ആ​ദ്യ മ​ര​ണ​മാ​ണ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2,500ലെ​റെ പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 194 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി.

അ​തേ​സ​മ​യം മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗി​ക​ളു​ടെ 500 ക​ട​ന്നു. ഇ​ന്ത്യ​യി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള സം​സ്ഥാ​ന​മാ​ണ് മ​ഹാ​രാ​ഷ്ട്ര. 537 പേ​ർ​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഏ​ഷ്യ​യി​ലെ ത​ന്നെ വ​ലി​യ ചേ​രി​ക​ളി​ലൊ​ന്നാ​യ ധാ​രാ​വി​യി​ലും കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ധാരാവിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുമായി മ​ല​യാ​ളി​കൾക്ക് സ​ന്പ​ർ​ക്ക​മു​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രി​ൽ നാ​ല് പേ​ർ കേ​ര​ള​ത്തി​ൽ എ​ത്തി​യ​താ​യാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.