ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങി​യ പെ​ണ്‍​കു​ട്ടി​യെ ഒ​ൻ​പ​തം​ഗ സം​ഘം കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു
Saturday, March 28, 2020 2:25 PM IST
റാ​ഞ്ചി: ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങി​പ്പോ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സു​ഹൃ​ത്ത് ഉ​ൾ​പ്പ​ടെ​യു​ള്ള ഒ​ൻ​പ​തം​ഗ സം​ഘം വ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി. ജാ​ർ​ഖ​ണ്ഡി​ലെ ദും​ക​യി​ൽ മാ​ർ​ച്ച് 24-നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​മാ​കെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന ഹോ​സ്റ്റ​ൽ പൂ​ട്ടി. തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്താ​ൻ പി​താ​വി​നെ പെ​ണ്‍​കു​ട്ടി വി​ളി​ച്ചു.

പി​താ​വി​ന് സ​മ​യ​ത്ത് എ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി. വീ​ട്ടി​ലേ​ക്ക് പെ​ണ്‍​കു​ട്ടി​യെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഇ​യാ​ൾ പ്ര​ധാ​ന റോ​ഡി​ൽ നി​ന്നും വ​ന​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ചു.

ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ വ​ന​ത്തി​ലൂ​ടെ പോ​യി​ല്ലെ​ങ്കി​ൽ പോ​ലീ​സ് പി​ടി​ക്കു​മെ​ന്ന് പെ​ണ്‍​കു​ട്ടി​യെ വി​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. പ്ര​ധാ​ന പാ​ത​യി​ൽ നി​ന്നും മാ​റി​യ​തി​ന് പി​ന്നാ​ലെ ഇ​യാ​ൾ വാ​ഹ​നം നി​ർ​ത്തി പെ​ണ്‍​കു​ട്ടി​യെ വ​ന​ത്തി​ൽ വ​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. പി​ന്നാ​ലെ എ​ട്ട് സു​ഹൃ​ത്തു​ക്ക​ളെ കൂ​ടി വി​ളി​ച്ചു​വ​രു​ത്തി കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്തു.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ പെ​ണ്‍​കു​ട്ടി​യെ വ​ന​ത്തി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ച്ച് സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. പി​ന്നീ​ട് ബോ​ധം തെ​ളി​ഞ്ഞ പെ​ണ്‍​കു​ട്ടി പ്ര​ധാ​ന പാ​ത വ​രെ ന​ട​ന്നെ​ത്തി പി​താ​വി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടാ​ണ് വി​വ​രം പ​റ​ഞ്ഞ​ത്.

പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.