ബ്രി​ട്ട​ണി​ൽ ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി​ക്കും കോ​വി​ഡ്-19
Friday, March 27, 2020 8:44 PM IST
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​നു പി​ന്നാ​ലെ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​ക്കും കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി മാ​റ്റ് ഹാ​ൻ​കോ​ക്കി​നാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ത​നി​ക്കു ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്നും താ​ൻ വീ​ട്ടി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ണെ​ന്നും മാ​റ്റ് ട്വീ​റ്റ് ചെ​യ്തു.

വീ​ട്ടി​ലി​രു​ന്ന് താ​ൻ ജോ​ലി ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ​റി​ൽ കു​റി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു ബോ​റി​സ് ജോ​ണ്‍​സ​നും വീ​ട്ടി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ണ്.

ബ്രി​ട്ട​ണി​ൽ 11,658 പേ​ർ​ക്കാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 10,945 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. 163 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 578 പേ​ർ കോ​വി​ഡ്-19 ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യി​രു​ന്നു.

ചാ​ള്‍​സ് രാ​ജ​കു​മാ​ര​നും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ സ്ഥി​തി​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല എ​ന്നാ​ണ് ഒ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.