പെ​രി​യ ഇ​ര​ട്ട​കൊ​ല​പാ​ത​കം: സി​ബി​ഐ ഓ​ഫീ​സി​നു​മു​ന്നി​ൽ സ​ത്യാ​ഗ്ര​ഹം
Monday, February 24, 2020 11:34 AM IST
കൊ​ച്ചി: പെ​രി​യ കൊല്ലപ്പെട്ട കൃ​പേ​ഷി​ന്‍റേ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും സി​ബി​ഐ ഓ​ഫീ​സി​നു​മു​ന്നി​ൽ സ​ത്യാ​ഗ്ര​ഹ​മി​രി​ക്കു​ന്നു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സി​ബി​ഐ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് സ​ത്യാ​ഗ്ര​ഹം.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 25ന് ​സി​ബി​ഐ കേ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​ണ്. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സി​ബി​ഐ കേ​സ് ഏ​റ്റെ​ടു​ത്ത്. എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സി​ല്‍ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടി​യ​താ​ണെ​ന്നും ഇ​നി കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണം ആ​വ​ശ്യം ഇ​ല്ലെ​ന്നു​മാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ വാ​ദം.

അ​തേ​സ​മ​യം സി​പി​എം നേ​താ​ക്ക​ൾ​ക്ക് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നും ഇ​ത് ക​ണ്ടെ​ത്ത​ണ​മെ​ന്നു​മാ​ണ് കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.