പൗ​ര​ത്വം പ്ര​ശ്ന​മാ​യി; പ്ര​ശാ​ന്ത് കി​ഷോ​റി​നെ ജെ​ഡി​യു പു​റ​ത്താ​ക്കി
Wednesday, January 29, 2020 5:51 PM IST
പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ജെ​ഡി​യു ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് കി​ഷോ​റി​നെ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​വ​ന്‍ വ​ര്‍​മ​യേ​യും പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി. പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി​യ​ത്. പൗ​ര​ത്വ​നി​യ​മ​ത്തി​നെ​തി​രാ​യ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഇ​രു​വ​ർ​ക്കും പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്തേ​ക്കു​ള്ള വ​ഴി​യൊ​രു​ക്കി​യ​ത്. ഇ​രു​വ​ർ​ക്കും പാ​ർ​ട്ടി​വി​ട്ടു​പോ​കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ജെ​ഡി​യു അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ നി​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​നാ​യ പ്ര​ശാ​ന്ത് കി​ഷോ​റാ​യി​രു​ന്നു 2015 ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​തീ​ഷ് കു​മാ​റി​ന് വി​ജ​യ​മൊ​രു​ക്കി​യ​ത്. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ക്ക​ൽ‌ എ​ത്തി​നി​ൽ​ക്കെ​യാ​ണ് പ്ര​ശാ​ന്ത് കി​ഷോ​റി​നെ നി​തീ​ഷ് ത​ന്നെ പു​റ​ത്താ​ക്കു​ന്ന​ത്. ത​ന്നെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​തി​ന് നി​തീ​ഷി​ന് ന​ന്ദി​യ​റി​ച്ച് പ്ര​ശാ​ന്ത് കി​ഷോ​ർ ട്വീ​റ്റ് ചെ​യ്തു.

"ന​ന്ദി നി​തീ​ഷ് കു​മാ​ർ‌. ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി ക​സേ​ര നി​ല​നി​ർ​ത്താ​ൻ നി​ങ്ങ​ൾ​ക്ക് എ​ന്‍റെ ആ​ശം​സ​ക​ൾ. ഈ​ശ്വ​ര​ൻ നി​ങ്ങ​ളെ അ​നു​ഗ്ര​ഹി​ക്ക​ട്ടെ'- പ്ര​ശാ​ന്ത് കി​ഷോ​ർ ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ പ​വ​ൻ വ​ർ​മ​യും ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് എ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് അ​ദ്ദേ​ഹം തു​റ​ന്ന ക​ത്ത് എ​ഴു​തു​ക​യും ചെ​യ്തി​രു​ന്നു.

നി​തീ​ഷ് കു​മാ​റി​നെ​തി​രേ മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത് അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്നും പാ​ര്‍​ട്ടി താ​ൽപ​ര്യ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യാ​ണ് ഇ​രു​വ​രും പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നും ഇ​വ​രെ പു​റ​ത്താ​ക്കി​ക്കൊ​ണ്ടു​ള്ള വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ ജെ​ഡി​യു വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി​യു​ടെ ച​ട്ട​ക്കൂ​ടി​ല്‍ നി​ല്‍​ക്കാ​ന്‍ ഇ​വ​ര്‍​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ഇ​വ​രു​ടെ പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. അ​തി​നാ​ല്‍ ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​രു​വ​രെ​യും പാ​ര്‍​ട്ടിയി​ല്‍​നി​ന്ന് പു​റ​ത്താ​ക്കു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്നും ജെ​ഡി​യു അ​റി​യി​ച്ചു.

പൗ​ര​ത്വ​നി​യ​മ​ഭേ​ദ​ഗ​തി​യി​ല്‍ കേ​ന്ദ്ര​ത്തെ​യും അ​മി​ത് ഷാ​യെ​യും നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച പ്ര​ശാ​ന്ത് കി​ഷോ​റി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം നി​തീ​ഷ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​മി​ത് ഷാ ​പ​റ​ഞ്ഞി​ട്ടാ​ണ് ജെ​ഡി​യു​വി​ല്‍ അംഗ​ത്വം ന​ല്‍​കി​യ​തെ​ന്ന് പ്ര​ശാ​ന്തി​നെ നി​തീ​ഷ് ഓ​ർ​മി​പ്പി​ക്കു​ക​യും ചെ​യ്തു. പാ​ര്‍​ട്ടി​യി​ല്‍ തു​ട​ര​ണ​മെ​ന്നു​ണ്ടെ​ങ്കി​ല്‍ പാ​ര്‍​ട്ടി​യു​ടെ അ​ടി​സ്ഥാ​ന ഘ​ട​ന മാ​നി​ക്ക​ണം. പ്ര​ശാ​ന്ത് കി​ഷോ​ര്‍ എ​ങ്ങ​നെ​യാ​ണ് ജെ​ഡി​യു​വി​ല്‍ അം​ഗ​മാ​യ​തെ​ന്ന് അ​റി​യാ​മോ? അ​ദ്ദേ​ഹ​ത്തി​ന് പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​ത്വം ന​ല്‍​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച​ത് അ​മി​ത് ഷാ​യാ​ണെ​ന്ന് നി​തീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

എ​ന്‍റെ നി​റം നി​ങ്ങ​ളു​ടേ​തി​ന് സ​മാ​ന​മാ​ക്കാ​നു​ള്ള വൃ​ഥാ ശ്ര​മം എ​ന്നാ​ണ് പ്ര​ശാ​ന്ത് കി​ഷോ​ര്‍ ഇ​തി​ന് മറുപടി നൽകിയ​ത്. ഇ​ങ്ങ​നെ സ​ത്യം വി​ളി​ച്ചു​പ​റ​ഞ്ഞാ​ല്‍, അ​മി​ത് ഷാ​യെ​പ്പോ​ലെ ഒ​രാ​ള്‍ നി​ർ​ദേ​ശി​ക്കു​ന്ന ആ​ളെ വേ​ണ്ടാ​യെ​ന്നു​വ​യ്ക്കാ​നു​ള്ള ധൈ​ര്യം നി​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന് ആ​രാ​ണ് വി​ശ്വ​സി​ക്കു​ക എ​ന്നും പ്ര​ശാ​ന്ത് കി​ഷോ​ര്‍ ട്വീ​റ്റ് ചെ​യ്തു.

പ്ര​ശാ​ന്ത് കി​ഷോ​ർ പൗ​ര​ത്വ നി​യ​മ​ത്തെ ശ​ക്ത​മാ​യ എ​തി​ർ​ക്കു​ന്ന​യാ​ളാ​ണ്. പൗ​ര​ത്വ നി​യ​മം ന​ട​പ്പാ​ക്കാ​തി​രി​ക്കാ​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ്ര​ശാ​ന്ത് ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ ക​ക്ഷി​യാ​യ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത് പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ഐ-​പാ​ക് (പൊ​ളി​റ്റി​ക്ക​ൽ ആ​ക്ഷ​ൻ ക​മ്മി​റ്റി) ആ​ണ്. 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു വേ​ണ്ടി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യ​തും പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ഐ-​പാ​ക് ആ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.