ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി: ചൊ​വ്വാ​ഴ്ച മു​ത​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി
Monday, December 9, 2019 9:50 PM IST
തൃ​ശൂ​ർ: എ​റ​ണാ​കു​ളം-​വ​ള്ള​ത്തോ​ൾ ന​ഗ​ർ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലെ ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി. കോ​യ​ന്പ​ത്തൂ​ർ-​തൃ​ശൂ​ർ പാ​സ​ഞ്ച​ർ (56605) തി​ങ്ക​ൾ, ചൊ​വ്വ, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും, തൃ​ശൂ​ർ-​ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ (56603) ചൊ​വ്വ, ബു​ധ​ൻ, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും തൃ​ശൂ​രി​നും ഷൊ​ർ​ണൂ​രി​നും ഇ​ട​യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും.

എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ (56376) തി​ങ്ക​ൾ, ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും, ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ പാ​സ​ഞ്ച​ർ (56365) ചൊ​വ്വ, ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ലും, പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ (56366) തി​ങ്ക​ൾ, ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും, ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (56371) ചൊ​വ്വ, ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ലും ഗു​രു​വാ​യൂ​രി​നും തൃ​ശൂ​രി​നും ഇ​ട​യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും.

എ​റ​ണാ​കു​ളം-​പൂ​ന ദ്വൈ​വാ​ര സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സി​ന് (22149) ചൊ​വ്വാ​ഴ്ച തൃ​ശൂ​രി​ലും 17-ന് ​പു​തു​ക്കാ​ട്ടും ഒ​രു മ​ണി​ക്കൂ​ർ 20 മി​നി​റ്റ് നി​ർ​ത്തി​യി​ടും. 24-ന് ​ഇ​ട​പ്പ​ള്ളി​യി​ൽ 55 മി​നി​റ്റ് നി​ർ​ത്തി​യി​ടും. തി​രു​വ​ന​ന്ത​പു​രം-​ഹ​സ്റ​ത്ത് നി​സാ​മു​ദ്ദീ​ൻ വീ​ക്ക്ലി എ​ക്സ്പ്ര​സി​ന് (22655) ബു​ധ​നാ​ഴ്ച ഒ​രു മ​ണി​ക്കൂ​ർ 20 മി​നി​റ്റ് ഒ​ല്ലൂ​രി​ലും 18-ന് ​പു​തു​ക്കാ​ട്ടും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തും. 25-ന് ​എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ 50 മി​നി​റ്റും നി​ർ​ത്തി​യി​ടും.

ചെ​ന്നൈ-​എ​ഗ്മോ​ർ ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് (16127) ബു​ധ​നാ​ഴ്ച ഒ​രു മ​ണി​ക്കൂ​ർ 50 മി​നി​റ്റ് ചേ​ർ​ത്ത​ല​യി​ൽ നി​ർ​ത്തി​യി​ടും. 14, 15 തീ​യ​തി​ക​ളി​ൽ ഒ​രു മ​ണി​ക്കൂ​ർ 30 മി​നി​റ്റ് തൃ​ശൂ​രി​ൽ നി​ർ​ത്തും. 16, 17 തീ​യ​തി​ക​ളി​ൽ ഒ​രു മ​ണി​ക്കൂ​ർ 20 മി​നി​റ്റ് ഒ​ല്ലൂ​രി​ൽ നി​ർ​ത്തും. 21, 22 തീ​യ​തി​ക​ളി​ൽ ഒ​രു മ​ണി​ക്കൂ​ർ 50 മി​നി​റ്റ് ആ​ലു​വ​യി​ൽ നി​ർ​ത്തി​യി​ടും. 23, 24 തീ​യ​തി​ക​ളി​ൽ ഒ​രു മ​ണി​ക്കൂ​ർ 35 മി​നി​റ്റ് ക​ള​മ​ശേ​രി​യി​ൽ നി​ർ​ത്തി​യി​ടും.

തി​രു​വ​ന​ന്ത​പു​രം-​ഹ​സ്റ​ത്ത് നി​സാ​മു​ദ്ദീ​ൻ വീ​ക്ക്ലി എ​ക്സ്പ്ര​സ് ശ​നി​യാ​ഴ്ച ഒ​രു മ​ണി​ക്കൂ​ർ 10 മി​നി​റ്റ് ഒ​ല്ലൂ​രി​ൽ നി​ർ​ത്തി​യി​ടും. 21-ന് ​ആ​ലു​വ​യി​ലോ ക​ള​മ​ശേ​രി​യി​ലോ 50 മി​നി​റ്റ് നി​ർ​ത്തി​യി​ടും. കൊ​ച്ചു​വേ​ളി-​ലോ​ക്മാ​ന്യ​തി​ല​ക് ദ്വൈ​വാ​ര സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് 16-ന് ​ഒ​രു മ​ണി​ക്കൂ​ർ 20 മി​നി​റ്റ് പു​തു​ക്കാ​ട്ടും 23-ന് 55 ​മി​നി​റ്റ് ഇ​ട​പ്പ​ള്ളി​യി​ലും 28-ന് 50 ​മി​നി​റ്റ് എ​റ​ണാ​കു​ള​ത്തും നി​ർ​ത്തി​യി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.