25 രൂ​പ നി​ര​ക്കി​ൽ ഉ​ള്ളി വാ​ങ്ങാ​ൻ ക്യൂ ​നി​ന്ന വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Monday, December 9, 2019 6:19 PM IST
വി​ജ​യ​വാ​ഡ: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ഉ​ള്ളി വാ​ങ്ങാ​ൻ ക്യൂ ​നി​ന്ന​യാ​ൾ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. സാം​ബ​യ്യ എ​ന്ന വ​യോ​ധി​ക​നാ​ണു മ​രി​ച്ച​ത്. കൃ​ഷ്ണ ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണു സം​ഭ​വം.

ജ​യ്തൂ ബ​സാ​റി​ൽ കി​ലോ​ഗ്രാ​മി​ന് 25 രൂ​പ​യ്ക്കു സ​ബ്സി​ഡി നി​ര​ക്കി​ൽ ഉ​ള്ളി വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞു വാ​ങ്ങാ​നെ​ത്തി​യ​താ​യി​രു​ന്നു സാം​ബ​യ്യ. ഏ​റെ നേ​രം ക്യൂ​വി​ൽ നി​ന്ന സാം​ബ​യ്യ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഉ​ള്ളി വി​ല കി​ലോ​യ്ക്ക് 180 രൂ​പ​യി​ലെ​ത്തി നി​ൽ​ക്കു​ന്പോ​ൾ റ​യ്തൂ ബ​സാ​റി​ൽ സ​ബ്സി​ഡി നി​ര​ക്കി​ലാ​ണ് സ​ർ​ക്കാ​ർ ഉ​ള്ളി എ​ത്തി​ച്ചി​രു​ന്ന​ത്. കി​ലോ​യ്ക്ക് 25 രൂ​പ​യാ​ണു ബ​സാ​റി​ലെ നി​ര​ക്ക്. ആ​ധാ​ർ കാ​ർ​ഡ് കാ​ണി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രു കി​ലോ ഉ​ള്ളി സ​ബ്സി​ഡി നി​ര​ക്കി​ൽ ല​ഭി​ക്കും.

പ​ല​രും ഉ​ള്ളി വാ​ങ്ങാ​ൻ പു​ല​ർ​ച്ചെ അ​ഞ്ചു മു​ത​ൽ ക്യൂ ​നി​ൽ​ക്കു​ന്ന​വ​രാ​ണ്. മ​ണി​ക്കൂ​റു​ക​ളോ​ള​മു​ള്ള കാ​ത്തു​നി​ൽ​പ്പ് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ലാ​ണ് ഉ​ള്ളി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.