എംഡിഎംഎയുമായി പിടിയിൽ
1599991
Wednesday, October 15, 2025 11:27 PM IST
തൊടുപുഴ: എംഡിഎംഎയും നിരോധിത ഗുളികകളും വില്പനയ്ക്കെത്തിച്ച രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി. എറണാകുളം കുപ്പടം ജന്നാപറന്പിൽ ഫൈസൽ നാസർ (പടയപ്പ ഫൈസൽ - 33) തോപ്പുംപടി ചുള്ളിക്കൽ എം.കെ. ആഷിക് (34) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രിയിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽനിന്നു തൊടുപുഴ പോലീസ് പിടികൂടിയത്. ഇവരിൽനിന്നു 4.18 ഗ്രാം ലഹരി ഉത്പന്നങ്ങളും പിടിച്ചെടുത്തു. നൈട്രോസെപ്പാം എന്ന നിരോധിത ഗുളികയും കൈവശമുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ എസ്. കണ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.