ലോക മാനസികാരോഗ്യദിനം ആഘോഷിച്ചു
1599904
Wednesday, October 15, 2025 5:44 AM IST
സുൽത്താൻ ബത്തേരി: അസംപ്ഷൻ ഹോസ്പിറ്റൽ മാനസികാരോഗ്യവിഭാഗം, വാലുമ്മൽ ജ്വല്ലറി, അൽ ഇത്തിഹാദ് സ്പോർട്സ് അക്കാദമി എന്നിവ സംയുക്തമായി ലോക മാനസികാരോഗ്യദിനം ആഘോഷിച്ചു.
ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, മെഡിക്കൽ ക്യാന്പുകൾ, 15 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഫുട്ബോൾ ടൂർണമെന്റ് എന്നിവ ഒരാഴ്ച നീണ്ട ആഘോഷത്തിന്റെ ഭാഗമായിരുന്നു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ. ഷാജി ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആൻസി മരിയ അധ്യക്ഷത വഹിച്ചു.
അസംപ്ഷൻ ഫൊറോന പള്ളി വികാരി ഫാ. തോമസ് മണക്കുന്നേൽ, ഡോ. ജോ ടുട്ടു ജോർജ്, ഡോ. സിസ്റ്റർ ലിസ് മാത്യു എസ്എച്ച് എന്നിവർ പ്രസംഗിച്ചു. വാലുമ്മൽ ജ്വല്ലറി മനേജർ അശ്വന്ദ് സമ്മാനദാനം നടത്തി. ഫുട്ബോൾ ടൂർണമെന്റിൽ ബിപിഎസ്എ മുക്കം ഒന്നാം സ്ഥാനം നേടി. ചുള്ളിയോട് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിനാണ് രണ്ടാം സ്ഥാനം.
photo:
ലോക മാനസികാരോഗ്യദിനാഘോഷത്തിന്റെ ഭാഗമായി ബത്തേരിയിൽ അസംപ്ഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടിയ ബിപിഎസ്എ മുക്കം, രണ്ടാം സ്ഥാനം നേടിയ ചുള്ളിയോട് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ടീം അംഗങ്ങൾ സംഘാടകർക്കൊപ്പം