നാ​റ്റോ ഉ​ച്ച​കോ​ടി​ക്കാ​യി ട്രം​പ് ല​ണ്ട​നി​ൽ
Tuesday, December 3, 2019 4:14 AM IST
ല​ണ്ട​ൻ: നാ​റ്റോ സ​ഖ്യ​ത്തി​ന്‍റെ എ​ഴു​പ​താം ഉ​ച്ച​കോ​ടി​ക്കാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ല​ണ്ട​നി​ലെ​ത്തി. മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് ട്രം​പ് ല​ണ്ട​നി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് നാ​റ്റോ ഉ​ച്ച​കോ​ടി ആ​രം​ഭി​ക്കു​ന്ന​ത്.

സ​ഖ്യ​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ ക​ടു​ത്ത​ഭി​ന്ന​ത നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും​വ​ലി​യ മേ​ഖ​ലാ​പ്ര​തി​രോ​ധ സ​ഖ്യ​മാ​യ നാ​റ്റോ എ​ഴു​പ​താം വ​ർ​ഷ​മാ​ഘോ​ഷി​ക്കു​ന്ന​ത്. നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​നും വാ​ക് ത​ർ​ക്ക​ത്തി​നു​മാ​കും ഇ​ത്ത​വ​ണ​ത്തെ ഉ​ച്ച​കോ​ടി സാ​ക്ഷ്യം​വ​ഹി​ക്കു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.