ശ​ബ​രി​മ​ല വി​ധി ന​ട​പ്പാ​ക്ക​ണം; ബി​ന്ദു അ​മ്മി​ണി സു​പ്രീം​കോ​ട​തി​യി​ൽ
Monday, December 2, 2019 6:12 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ധി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ന്ദു അ​മ്മി​ണി സു​പ്രീം​കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് അ​നു​വ​ദി​ച്ച സ്ത്രീ​പ്ര​വേ​ശ​ന​ത്തി​ന് എ​ത്തു​ന്ന യു​വ​തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് ബി​ന്ദു​വി​ന്‍റെ ആ​വ​ശ്യം.

ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന സ്ത്രീ​ക​ളു​ടെ പ്രാ​യം പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന ന​ട​പ​ടി ഉ​ട​ൻ നി​ർ​ത്തി​വ​യ്ക്ക​ണം. യു​വ​തി​ക​ളെ ത​ട​യു​ന്ന​വ​ർ​ക്കെ​തി​രേ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​പേ​ക്ഷ​യി​ൽ ബി​ന്ദു അ​മ്മി​ണി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.