യൂത്ത് കോണ്‍ഗ്രസിന്‍റെ വയനാട് കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം
Friday, November 22, 2019 1:32 PM IST
വയനാട്: ബത്തേരി സർക്കാർ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്-കെ‌എസ്‌യു പ്രവർത്തകർ വയനാട് കളക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് കളക്‌ട്രേറ്റ് ഗേറ്റിന് മുന്നിൽ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. പ്രവർത്തകരും പോലീസും തള്ളിൽ ഉന്തും തള്ളുമുണ്ടായി.

പോലീസ് ബാരിക്കേഡ് മറികടന്ന് കളക്‌ട്രേറ്റ് വളപ്പിൽ കടന്ന പ്രവർത്തകർ സർക്കാർ വാഹനങ്ങൾക്ക് മുകളിൽ കയറിയിരുന്ന് പ്രതിഷേധിച്ചു. രാവിലെ എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ചിനെത്തിയ പ്രവർത്തകർ കളക്‌ട്രേറ്റിലെ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറിയതിനാൽ പോലീസ് എല്ലാ ഗേറ്റിലും സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാൽ ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ കളക്‌ട്രേറ്റ് വളപ്പിനുള്ളിൽ പ്രവേശിച്ചു. പിന്നാലെ കളക്‌ട്രേറ്റിന് മുന്നിലെ റോഡിലും പ്രതിഷേധക്കാർ ഉപരോധ സമരം നടത്തി.

വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭത്തിൽ പ്രതിഷേധം അലയടിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന് പിന്നാലെ യുവമോർച്ചയും കളക് ട്രേറ്റിലേക്ക് പ്രതിഷേധ പ്രകടനം നിശ്ചയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.