ഹ​രി​യാ​ന​യും മ​ഹാ​രാ​ഷ്ട്ര​യും ബി​ജെ​പി തൂ​ത്തു​വാ​രു​മെ​ന്ന് എ​ക്സി​റ്റ് പോ​ളു​ക​ൾ
Monday, October 21, 2019 8:16 PM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ വ​ന്പ​ൻ വി​ജ​യം പ്ര​വ​ചി​ച്ച് എ​ക്സി​റ്റ് പോ​ളു​ക​ൾ. ഹ​രി​യാ​ന ബി​ജെ​പി തൂ​ത്തു​വാ​രു​മെ​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യം 200-ന് ​അ​ടു​ത്തു സീ​റ്റു​ക​ൾ നേ​ടു​മെ​ന്നും എ​ക്സി​റ്റ് പോ​ളു​ക​ൾ പ്ര​വ​ചി​ക്കു​ന്നു. ഹ​രി​യാ​ന​യി​ൽ ബി​ജെ​പി​ക്ക് 70-ൽ ​അ​ധി​കം സീ​റ്റു​ക​ളാ​ണു പ്ര​വ​ചി​ക്കു​ന്ന​ത്.

ഇ​ന്ത്യാ ടു​ഡേ-​ആ​ക്സി​സ് മൈ ​ഇ​ന്ത്യ എ​ക്സി​റ്റ് പോ​ൾ പ്ര​കാ​രം മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യം 166-194 സീ​റ്റു​ക​ൾ നേ​ടി അ​ധി​കാ​രം നി​ല​നി​ർ​ത്തും. കോ​ണ്‍​ഗ്ര​സ്- എ​ൻ​സി​പി സ​ഖ്യം 72-90 സീ​റ്റു​ക​ളും മ​റ്റ് പാ​ർ​ട്ടി​ക​ൾ 22-34 സീ​റ്റു​ക​ളും നേ​ടും. ടൈം​സ് നൗ ​എ​ക്സി​റ്റ് പോ​ളി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യ​ത്തി​ന് 230 സീ​റ്റു​ക​ളാ​ണു പ്ര​വ​ചി​ക്കു​ന്ന​ത്. എ​ബി​പി ന്യൂ​സ് മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​ൻ​ഡി​എ​യ്ക്ക് 204 സീ​റ്റ് പ്ര​വ​ചി​ക്കു​ന്നു.

എ​ൻ​ഡി​ടി​വി​യാ​ക​ട്ടെ ഹ​രി​യാ​ന​യി​ൽ ബി​ജെ​പി​ക്ക് 66 സീ​റ്റും കോ​ണ്‍​ഗ്ര​സി​ന് 14 സീ​റ്റും പ്ര​വ​ചി​ക്കു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി-​ശി​വ​സേ​നാ സ​ഖ്യ​ത്തി​ന് 211 സീ​റ്റു​ക​ളാ​ണ് എ​ൻ​ഡി​ടി​വി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ്-​എ​ൻ​സി​പി സ​ഖ്യം 64 സീ​റ്റി​ൽ ഒ​തു​ങ്ങു​മെ​ന്നും എ​ൻ​ഡി​ടി​വി എ​ക്സി​റ്റ് പോ​ൾ പ്ര​വ​ചി​ക്കു​ന്നു.

ന്യൂ​സ് എ​ക്സ്-​പോ​ൾ​സ്ട്രാ​റ്റ് എ​ക്സി​റ്റ് പോ​ളി​ൽ ബി​ജെ​പി-​സേ​ന സ​ഖ്യം 188-200 സീ​റ്റു​ക​ൾ നേ​ടും. ടി​വി 9 മ​റാ​ത്തി-​സി​സെ​റോ എ​ക്സി​റ്റ് പോ​ൾ പ്ര​കാ​രം ബി​ജെ​പി-​സേ​ന സ​ഖ്യ​ത്തി​ന് 197 സീ​റ്റു​ക​ളും, സി​എ​ൻ​എ​ൻ ന്യൂ​സ് 18-ഇ​പ്സോ​സ് എ​ക്സി​റ്റ് പോ​ളി​ൽ ബി​ജെ​പി-​സേ​ന സ​ഖ്യ​ത്തി​ന് 243 സീ​റ്റു​ക​ളു​മാ​ണു പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് എ​ൻ​സി​പി സ​ഖ്യ​ത്തി​ന് 41, മ​റ്റു​ള്ള​വ​ർ​ക്കു നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് സി​എ​ൻ​എ​ൻ ന്യൂ​സ് 18-ഇ​പ്സോ​സ് എ​ക്സി​റ്റ് പോ​ൾ.

ഹ​രി​യാ​ന​യി​ൽ ഇ​ന്ത്യാ ന്യൂ​സ്-​പോ​ൾ​സ്ട്രാ​റ്റ് എ​ക്സി​റ്റ് പോ​ളി​ൽ ബി​ജെ​പി​ക്ക് 75-80 സീ​റ്റ് പ്ര​വ​ചി​ക്കു​ന്നു. കോ​ണ്‍​ഗ്ര​സ് 9-12 സീ​റ്റു​ക​ളി​ൽ ഒ​തു​ങ്ങു​മെ​ന്നും എ​ക്സി​റ്റ് പോ​ളി​ൽ പ​റ​യു​ന്നു. റി​പ്പ​ബ്ളി​ക് ജ​ൻ​കി ബാ​ത്ത് എ​ക്സി​റ്റ് പോ​ൾ പ്ര​കാ​രം ഹ​രി​യാ​ന​യി​ൽ ബി​ജെ​പി​ക്ക് 52-63 സീ​റ്റു​ക​ളും കോ​ണ്‍​ഗ്ര​സി​ന് 15-19 സീ​റ്റു​ക​ളു​മാ​ണു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.