തേ​ഞ്ഞി​പ്പ​ലം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​യ പ്ര​തി നാ​ലു​വ​ര്‍​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ.

ചേ​ലേ​മ്പ്ര സ്വ​ദേ​ശി നി​സ​രി ജം​ഗ്ഷ​നി​ല്‍ നി​വേ​ദി​ത സ്‌​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ആ​ര്യ​ന്‍ തോ​പ്പി​ല്‍ വീ​ട്ടി​ല്‍ എ.​പി. മു​ഹ​മ്മ​ദ് ഹ​ര്‍​ഷാ​ദ് (26) ആ​ണ് പി​ടി​യി​ലാ​യ​ത്. 2021ല്‍ ​പ​തി​നാ​ലു​കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ലാ​യി​രു​ന്നു ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്.

തു​ട​ർ​ന്ന് കോ​ട​തി​യി​ല്‍ നി​ന്നും ജാ​മ്യം ല​ഭി​ച്ച് വി​ചാ​ര​ണ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി മു​ങ്ങി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​പ്പോ​ൾ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഹ​ർ​ഷാ​ദി​നെ കോ​ട​തി റി​മാ​ന്‍​ഡു ചെ​യ്തു. തേ​ഞ്ഞി​പ്പ​ലം എ​സ്എ​ച്ച്ഒ എ​സ്.​കെ. പ്രി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ വി​പി​ന്‍ വി. ​പി​ള്ള, എ​എ​സ്ഐ സി. ​സാ​ബു, സി​പി​ഒ മാ​രാ​യ കെ.​വി. മു​നീ​ര്‍, ടി.​ടി. അ​നീ​ഷ്, കെ.​ആ​ര്‍. അ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.