എ​റ​ണാ​കു​ള​ത്ത് വോ​ട്ടെ​ടു​പ്പ് മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ
Monday, October 21, 2019 12:57 PM IST
തി​രു​വ​ന​ന്ത​പു​രം: അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​വും വെ​ള്ള​ക്കെ​ട്ടു​ക​ള്‍ രൂ​പ​പ്പെ​ട്ട സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് എ​റ​ണാ​കു​ള​ത്തെ വോ​ട്ടെ​ടു​പ്പ് മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഇ​ക്കാ​ര്യം തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യെ​ന്നും എ​ന്നാ​ല്‍, കേ​ന്ദ്ര​നി​രീ​ക്ഷ​ക​യു​ടെ നി​ല​പാ​ടാ​ണ് ത​ട​സം നി​ല്‍​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എ​റ​ണാ​കു​ള​ത്തെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ മ​ഴ​യെ​ത്തു​ട​ര്‍​ന്നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ട്. ഇ​ക്കാ​ര്യം മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റെ അ​റി​യി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം ആ​ദ്യം അ​നു​ഭാ​വ​പൂ​ര്‍​വ്വ​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ല്‍, കേ​ന്ദ്ര​നി​രീ​ക്ഷ​യു​ടെ നി​ല​പാ​ടാ​ണ് പു​തി​യ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്- മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

ഏ​ത് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ലും അ​വ​സാ​ന​ത്തെ വോ​ട്ട​ര്‍​ക്കും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റെ ചോ​ദ്യം ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.