വി​എ​സി​നോ​ട് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് മു​ല്ല​പ്പ​ള്ളി
Sunday, October 20, 2019 1:20 PM IST
തി​രു​വ​ന​ന്ത​പു​രം: വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​തി​രാ​യ കെ. ​സു​ധാ​ക​ര​ന്‍റെ പാ​ര​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. സു​ധാ​ക​ര​ന്‍റെ വാ​ക്കു​ക​ളി​ൽ വേ​ദ​ന​യു​ണ്ടെ​ന്ന് വി​എ​സി​നോ​ട് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. വി​എ​സി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​രാ​ൻ വി​ളി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഖേ​ദ പ്ര​ക​ട​നം.

സു​ധാ​ക​ര​ൻ എം.​പി വി​എ​സി​നെ​തി​രെ ന​ട​ത്തി​യ പ്ര​സ്താ​വ​ന ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യെ​ന്ന് നേ​ര​ത്തെ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. വി.​എ​സ് കേ​ര​ള​ത്തി​ലെ പ​രി​ണി​ത​പ്ര​ജ്ഞ​നും മു​തി​ർ​ന്ന രാ​ഷ്ട്രീ​യ നേ​താ​വു​മാ​ണ്. സു​താ​ര്യ​മാ​യ പൊ​തു​ജീ​വി​ത​ത്തി​നു​ട​മ​യാ​ണ്. താ​ൻ ആ​ദ​രി​ക്കു​ന്ന വ്യ​ക്തി​ത്വം കൂ​ടി​യാ​ണ് അ​ദ്ദേ​ഹ​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

വ​ട്ടി​യൂ​ർ​ക്കാ​വി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​തി​രെ സു​ധാ​ക​ര​ൻ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.