നി​ർ​മാ​താ​വി​ന്‍റെ ഭീ​ഷ​ണി: ഷെ​യ്ൻ നി​ഗ​ത്തെ പി​ന്തു​ണ​ച്ച് മേ​ജ​ർ ര​വി
Thursday, October 17, 2019 11:38 AM IST
തി​രു​വ​ന​ന്ത​പു​രം: നി​ര്‍​മാ​താ​വ് ത​നി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​വെ​ന്ന ന​ട​ൻ ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ ന​ട​നെ പി​ന്തു​ണ​ച്ച് സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി രം​ഗ​ത്ത്. മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ൽ ക​ഠി​നാ​ധ്വാ​നം കൊ​ണ്ട് ത​ന്‍റേ​താ​യ സ്ഥാ​നം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന ന​ട​നാ​ണ് ഷെ​യ്ൻ നി​ഗ​മെ​ന്നും വ​ള​ർ​ന്നു വ​രു​ന്ന താ​ര​ങ്ങ​ളെ ത​ള​ർ​ത്തു​ന്ന നി​ല​പാ​ട് ആ​ശാ​സ്യ​ക​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

മ​ല​യാ​ള സി​നി​മാ മേ​ഖ​ല‍​യ്ക്കാ​കെ നാ​ണ​ക്കേ​ട് സ​മ്മാ​നി​ക്കു​ന്ന​താ​ണ് ഇ​ത്ത​രം മോ​ശം നീ​ക്ക​ങ്ങ​ളെ​ന്നും ഷെ​യ്ൻ നി​ഗ​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ അ​റി​യി​ക്കു​ന്നു​വെ​ന്നും മേ​ജ​ർ ര​വി വ്യ​ക്ത​മാ​ക്കി. എ​ല്ലാം ശ​രി​യാ​കു​മെ​ന്നും നി​ര​ശാ​ന​ക​രു​തെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​വ​സാ​നി​ക്കു​ന്ന​ത്.

ജോ​ബി​യു​ടെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ട്ടി വ​ള​ർ​ത്തി​യ മു​ടി മ​റ്റൊ​രു സി​നി​മ​യ്ക്കാ​യി മു​റി​ച്ച​താ​ണ് വ​ധ ഭീ​ഷ​ണി​ക്കു കാ​ര​ണ​മെ​ന്ന് ഷെ​യ്ൻ ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഷെ​യ്ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ വി​ഷ​യ​ത്തി​ൽ ത​ന്‍റെ ഭാ​ഗം ന്യാ​യീ​ക​രി​ച്ച് ജോ​ബി ജോ​ർ​ജ് രം​ഗ​ത്തു വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി പ​നി പി​ടി​ച്ച് കി​ട​പ്പി​ലാ​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണ​ത്തി​ൽ പ​റ​യു​ന്ന​തൊ​ന്നും സ​ത്യ​മ​ല്ലെ​ന്നു​മാ​യി​രു​ന്നു ജോ​ബി ഫേ​സ്ബു​ക്കി​ലൂ​ടെ ന​ട​ത്തി​യ വി​ശ​ദീ​ക​ര​ണം.

ഇ​തി​നു പി​ന്നാ​ലെ ജോ​ബി​ക്കെ​തി​രെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. ഷെ​യ്ൻ നി​ഗ​ത്തെ പി​ന്തു​ണ​ച്ച് നി​ര​വ​ധി സി​നി​മാ പ്ര​വ​ർ​ത്ത​ക​രും ആ​രാ​ധ​ക​രും ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.