നി​കു​തി​വെ​ട്ടി​പ്പ്: കോ​ണ്‍​ഗ്ര​സ് നേ​താ​വ്‌ ജി. ​പ​ര​മേ​ശ്വ​ര​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു
Tuesday, October 15, 2019 3:14 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ജി. ​പ​ര​മേ​ശ്വ​ര​യെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ചോ​ദ്യം ചെ​യ്യു​ന്നു. പ​ര​മേ​ശ്വ​ര ചെ​യ​ർ​മാ​നാ​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി 100 കോ​ടി രൂ​പ വാ​ങ്ങി​യെ​ന്ന സൂ​ച​ന​യി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ.

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നി​കു​തി​വെ​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ക​ഴി​ഞ്ഞ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ പ​ര​മേ​ശ്വ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ന്നി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ അ​ട​ക്കം 30 ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു. 4.25 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നു പി​ന്നാ​ലെ പ​ര​മേ​ശ്വ​ര​യു​ടെ സ​ഹാ​യി ര​മേ​ഷി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ര​മേ​ശി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ര​മേ​ശ്വ​ര​യു​ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ണ്ടും റെ​യ്ഡ് ന​ട​ത്തി. ജൂ​ലൈ​യി​ൽ അ​വി​ശ്വാ​സ​ത്തി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി സ​ർ​ക്കാ​രി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു പ​ര​മേ​ശ്വ​ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.