കൂ​ട​ത്താ​യി: ജോ​ത്സ്യ​നെ ചോ​ദ്യം ചെ​യ്യു​ന്നു
Monday, October 14, 2019 1:30 PM IST
ഇ​ടു​ക്കി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ത്സ്യ​ൻ കൃ​ഷ്ണ​കു​മാ​റി​നെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം​ചെ​യ്യു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ആ​ദ്യ​ഭ​ർ​ത്താ​വ് റോ​യ് തോ​മ​സി​ന്‍റെ ശ​രീ​ര​ത്തു​നി​ന്നും ക​ണ്ടെ​ത്തി​യ ഏ​ല​സ് പൂ​ജി​ച്ച് ന​ൽ​കി​യ​ത് കൃ​ഷ്ണ​കു​മാ​റാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു.

റോ​യി മ​രി​ക്കു​ന്ന​തി​ന് മു​മ്പ് ജോ​ളി ത​ന്നെ കാ​ണാ​ൻ വ​ന്നി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യി​ല്ലെ​ന്ന് ജോ​ത്സ്യ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ത​ന്നെ കാ​ണാ​ന്‍ വ​രു​ന്ന​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ ര​ണ്ടു വ​ര്‍​ഷ​ത്തി​നി​പ്പു​റം സൂ​ക്ഷി​ക്കാ​റി​ല്ലെ​ന്നും കൃ​ഷ്ണ​കു​മാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ജോ​ളി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യും അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി. ക​ട്ട​പ്പ​ന​യി​ലെ വീ​ട്ടി​യെ​ത്തി​യാ​ണ് മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.