ഇ​റാ​ഖി​ൽ അ​ഷൂ​റ ദി​നാ​ഘോ​ഷ​ത്തി​നി​ടെ തിരക്കിൽപ്പെട്ട് 31 പേ​ർ മ​രി​ച്ചു
Tuesday, September 10, 2019 11:56 PM IST
ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ൽ, പു​ണ്യ​ദി​ന​മാ​യ അ​ഷൂ​റ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ക​ർ​ബ​ല​യി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 31 പേ​ർ മ​രി​ച്ചു. ഇ​വി​ടു​ത്തെ ഷി​യ ആ​രാ​ധ​നാ​ല​യ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​ശ്വാ​സി​ക​ള്‍ ന​ട​ന്നു നീ​ങ്ങു​ന്ന​തി​നി​ടെ ന​ട​പ്പാ​ത​യു​ടെ ഒ​രു ഭാ​ഗം ത​ക​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ നൂ​റോ​ളം പേ​ർ​ക്ക് പ​രിക്കേ​റ്റ​താ​യാ​ണ് വി​വ​ര​ങ്ങ​ൾ. ന​ട​പ്പാ​ത ത​ക​ർ​ന്ന് വീ​ണ​തി​നു പി​ന്നാ​ലെ ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി ഓ​ടി​യ​താ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​രാ​നും കൂ​ടു​ത​ൽ പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കാ​നും ഇ​ട​യാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.