ഒ​പ്പം ന​ട​ന്ന സു​ഹൃ​ത്ത്; ജെ​യ്റ്റ്ലി​യു​ടെ നി​ര്യാ​ണ​ത്തി​ൽ വി​തു​മ്പി പ്ര​ധാ​ന​മ​ന്ത്രി
Sunday, August 25, 2019 3:59 AM IST
അ​ബു​ദാ​ബി: ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അ​രു​ൺ ജെ​യ്റ്റ്ലി​യു​ടെ നി​ര്യാ​ണ​ത്തി​ൽ വി​തു​മ്പി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബെ​ഹ്റ​നി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​മ്പോ​ഴാ​ണ് സു​ഹൃ​ത്തി​ന്‍റെ ഓ​ർ​മ​യി​ൽ​സ പ്ര​ധാ​ന​മ​ന്ത്രി വി​തു​മ്പി​യ​ത്.

ജെ​യ്റ്റ്ലി​യു​മാ​യു​ള്ള ദീ​ർ​ഘ​കാ​ല​ത്തെ ബ​ന്ധം അ​ദ്ദേ​ഹം ഓ​ർ​മി​ച്ചു. ബെ​ഹ്റ​നി​ലെ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ഹൃ​ദ​യ​ത്തി​ൽ അ​ഗാ​ധ​മാ​യ ദു​ഖ​ത്തോ​ടെ​യാ​ണ് താ​നി​വി​ടെ നി​ൽ​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ ജീ​വി​തം ആ​രം​ഭി​ക്കു​ന്ന കാ​ലം​മു​ത​ൽ ഒ​പ്പം ന​ട​ന്ന സു​ഹൃ​ത്താ​യി​രു​ന്നു. അ​ദ്ദേ​ഹ​വു​മാ​യി എ​ല്ലാ​സ​മ​യ​ത്തും താ​ൻ ബ​ന്ധം​പു​ല​ർ​ത്തി​യി​രു​ന്നു. ഒ​രു​മി​ച്ച് സ്വ​പ്നം​കാ​ണു​ക​യും പോ​രാ​ടു​ക​യും ചെ​യ്ത സു​ഹൃ​ത്ത് അ​രു​ൺ ജെ​യ്റ്റ്ലി ഇ​ന്ന് മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹം മ​രി​ക്കു​മ്പോ​ൾ ഇ​ത്ര​യും അ​ക​ലെ ഇ​വി​ടെ​യാ​യി​രി​ക്കു​ന്ന​ത് ത​നി​ക്ക് ചി​ന്തി​ക്കാ​ൻ​പോ​ലു​മാ​കി​ല്ല. ഏ​താ​നും ദി​വ​സം മു​മ്പ് മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​നെ​യും ന​ഷ്ട​മാ​യി. ഇ​ന്ന് ത​നി​ക്ക് ത​ന്‍റെ സു​ഹൃ​ത്ത് അ​രു​ണി​നെ​യും ന​ഷ്ട​മാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ര്യാ​ണ വാ​ർ​ത്ത അ​റി​ഞ്ഞ​തി​നു പി​ന്നാ​ലെ ജെ​യ്റ്റ്ലി​യു​ടെ കു​ടും​ബ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ച്ചു. സു​പ്ര​ധാ​ന​മാ​യ വി​ദേ​ശ​പ​ര്യ​ട​നം വെ​ട്ടി​ച്ചു​രു​ക്കി ഉ​ട​ൻ മ​ട​ങ്ങേ​ണ്ട​തി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജെ​യ്റ്റ്ലി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.